ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; നേട്ടമാക്കി ഗൾഫ് കറൻസികൾ; നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഗുണം
ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.
രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ രൂപ നാട്ടിലെ അക്കൗണ്ടിൽ ലഭിക്കും.
സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ഒരു വർഷമായി ദിർഹവുമായി 22.2 ആയിരുന്ന ശരാശരി വിനിമയ നിരക്ക്. അവിടെയാണ് 36 പൈസയുടെ വർധനയുണ്ടായത്. 0.12% ആണ് ദിർഹത്തിന്റെ നേട്ടം. ഡോളറുമായുള്ള വിനിമയ നിരക്ക് 82.8 ആണ്. ഇത് 82.9വരെ ഉയരുമെന്നാണ് വിപണിയിലെ കണക്കു കൂട്ടൽ.
ഗൾഫ് മേഖലയിലെ മറ്റു കറൻസികളുടെ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ഖത്തർ റിയാലാണ് ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയത്. മൂല്യത്തിൽ 0.9% വർധന. ഒമാൻ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 0.13% വർധനയുണ്ടായി. ഒരു റിയാലിന് 215.18 രൂപ നൽകണം. മറ്റു രാജ്യങ്ങളിലെ കറൻസിയുമായുള്ള ഇന്നലത്തെ വിനിമയ നിരക്ക്:
കുവൈത്ത് ദിനാർ: 269.16 (0.02% വർധന)
ഖത്തർ റിയാൽ: 22.73 (0.9% വർധന)
ബഹ്റൈൻ ദിനാർ: 219.76 (0.13% വർധന)
സൗദി റിയാൽ: 22.08 (0.19% വർധന)
സൌദിയിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:
FRIENi PAY: 21.867
SAIB Flexx: 21.86
Bin Yalla: 21.81
Fawri: 21.75
ANB Telemoney: 21.75
Western Union: 21.75
Tahweel Al Rajhi: 21.74
Enjaz: 21.74
UR Pay: 21.74
Mobiy Pay: 21.74
SABB: 21.73
Riyadh Bank: 21.71
Al Amoudi Jeddah: 21.69
STC Pay: 21.66
Alinma Pay: 21.65
NCB Quick Pay: 21.51
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക