രാഹുൽ ഗാന്ധി എം.പി പാർലമെൻ്റ് ഹൌസിലെത്തി; മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച് ഇന്ത്യ സഖ്യം നേതാക്കൾ – വീഡിയോ
ലോകസഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ 137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി. മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വാഗതം ചെയ്തു.
जननायक राहुल गांधी जी संसद पहुंच गए हैं. pic.twitter.com/DftUMDOnbz
— Congress (@INCIndia) August 7, 2023
#WATCH | Delhi: I.N.D.I.A alliance leaders raise 'Rahul Gandhi Zindabad' slogans as they welcome him to the Parliament. pic.twitter.com/Fd2P5J2DXY
— ANI (@ANI) August 7, 2023
മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ വണങ്ങിയ ശേഷമാണ് പാർലമെൻ്റിലേക്ക് പ്രവേശിച്ചത്.
#WATCH | Congress MP Rahul Gandhi pays tributes to Mahatma Gandhi at the Parliament House.
Lok Sabha Secretariat restored Rahul Gandhi's Lok Sabha membership today after Supreme Court stayed his conviction in the ‘Modi’ surname remark case. pic.twitter.com/jU9bWXG6UL
— ANI (@ANI) August 7, 2023
संसद में जननायक का बेसब्री से इंतजार… pic.twitter.com/BgR8e6vfVc
— Congress (@INCIndia) August 7, 2023
ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ, കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ചത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസപ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുക.
#WATCH | Celebrations underway outside 10 Janpath in Delhi as Lok Sabha Secretariat restores Lok Sabha membership of party leader Rahul Gandhi pic.twitter.com/piqBayhKWS
— ANI (@ANI) August 7, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
Pingback: 137 ദിവസങ്ങൾക്കു ശേഷം രാഹുൽ ഗാന്ധി ലോക്സഭയിലേക്ക്; ഡൽഹിയിൽ ആഘോഷം - വീഡിയോ - MALAYALAM NEWS DESK