യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു – വീഡിയോ

യുഎഇയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ചയോടെ കനത്ത മഴയും ആലിപ്പഴ വർഷവും. റോഡുകളിൽ വെള്ളവും ആലിപ്പഴവും നിറഞ്ഞ് തുടങ്ങിയതോടെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ നൽകി.

 

ഷാർജയിൽ, പ്രത്യേകിച്ച് ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ അൽ മദാമിലേക്കുള്ള വഴിയിൽ വൈകുന്നേരം 4.30 ഓടെ ആലിപ്പഴത്തോടുകൂടിയ മഴ രേഖപ്പെടുത്തി. എമിറേറ്റിലെ അൽ റുവൈദ, അൽ ഫയ, അൽ ബഹയീസ് മേഖലകളിലും മഴ പെയ്തതായി റിപ്പോർട്ടുണ്ട്.

രാജ്യത്ത് കൊടു ചൂടുള്ള കാലാവസ്ഥക്കിടയിൽ പെയ്ത മഴ ജനങ്ങൾക്ക് ആശ്വാസമായി. പലരും വാഹനത്തിൽ നിന്നിറങ്ങി മഴ നനഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.15 മുതൽ രാത്രി 8 വരെ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അപകടകരമായ കാലാവസ്ഥാ സംഭവങ്ങൾ പ്രതീക്ഷിക്കുന്നതായും അധികൃതർ അതിൽ കൂട്ടിച്ചേർത്തു.

അൽ ഐനിലെ ഒരു പ്രദേശത്തും വൈകുന്നേരം 5 മണിയോടെ മിതമായ മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയിൽ, റോഡുകളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. ദൃശ്യപരത മോശമായ സാഹചര്യത്തിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ ഓണാക്കിയിരിക്കണം, കൂടാതെ വാഹനമോടിക്കുന്നവർ അധികാരികളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും അറിയിപ്പുകളും ശ്രദ്ദിക്കേണ്ടതാണ്. 

എല്ലാവരോടും ഔദ്യോഗിക വിവര സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും എൻസിഎം ആവശ്യപ്പെട്ടു.

 

 

റോഡുകളിലും മരുഭൂമികളിലും മഴയും ആലിപ്പഴവും വർഷിക്കുന്ന വീഡിയോ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

 

വീഡിയോകൾ കാണാം…

 

 

View this post on Instagram

 

A post shared by مركز العاصفة (@storm_ae)

 

 

 

 

അൽ ഐനിന്റെ വടക്ക് അൽ ഷുവൈബിൽ നിന്ന് പകർത്തിയ ഒരു വീഡിയോ കാണാം..

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!