ഹരിയാണയില്‍ സംഘര്‍ഷങ്ങള്‍ക്കിടെ പള്ളിക്ക് തീവെച്ചു; ഇമാം കൊല്ലപ്പെട്ടു
ഛണ്ഡീഗഢ്: ഹരിയാണയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ പള്ളിക്ക് അക്രമികള്‍ തീവെച്ചു; ആക്രമണത്തില്‍ ഇമാം കൊല്ലപ്പെട്ടു. അമ്പതോളം വരുന്ന ആള്‍ക്കൂട്ടം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പള്ളിക്ക് തീയിട്ടത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ഗുരുഗ്രാം സെക്ടര്‍ 57-ല്‍ അന്‍ജുമാന്‍ ജുമാമസ്ജിദിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമികളെ തിരിച്ചറിഞ്ഞതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അക്രമികള്‍ കല്ലേറു നടത്തുകയും വെടിയുതിര്‍ക്കകയും ചെയ്തു.
തിങ്കളാഴ്ച നൂഹ് ജില്ലയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘര്‍ഷം സമീപ ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുമാരടക്കം അഞ്ച് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
സംഘര്‍ഷം വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിട്ടുണ്ട്. കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ സേനയെ കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
സംഘര്‍ഷങ്ങള്‍ക്കിടെ നിരവധി വാഹനങ്ങളും കടകളും അഗ്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കലാപം ‘മുതലെടുത്ത്’ ഒരു സംഘമാളുകൾ. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ, കലാപത്തിന്റെ മറവിൽ ഇവർ നശിപ്പിച്ചെന്നാണു റിപ്പോർട്ട്,
നുഹിൽ രണ്ടു വർഷം മുൻപു സ്ഥാപിച്ച സൈബർ പൊലീസ് സ്റ്റേഷനിലായിരുന്നു ആക്രമണം. സൈബർ ആക്രമണങ്ങൾക്കു കുപ്രസിദ്ധിയുള്ള നുഹിൽ ഇതുമായി ബന്ധപ്പെട്ടു നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാതാക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണു സംശയിക്കുന്നത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സർക്കാർ ബസ് ബലമായി പിടിച്ചെടുത്ത സംഘം പൊലീസ് സ്റ്റേഷന്റെ മതിലിലേക്ക് ഇടിച്ചു കയറ്റി. പിന്നാലെ സ്റ്റേഷന്റെ അകത്തേക്കു കയറിയ അക്രമികൾ കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർത്തു. സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറുകളും നശിപ്പിച്ചു. പൊലീസുകാരുടെയും ജനങ്ങളുടെയും ഉൾപ്പെടെ 15–20 കാറുകൾ തകർക്കുന്ന വിഡിയോ പുറത്തുവന്നു. സ്റ്റേഷന് അകത്തു സൂക്ഷിച്ചിരുന്ന രേഖകൾ കത്തിക്കാനും സംഘം ശ്രമിച്ചു.
കലാപത്തിൽ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ 4 പേരാണു കൊല്ലപ്പെട്ടത്. 30 പേർക്കു പരുക്കേറ്റു. സംഭവത്തെതുടർന്ന് നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരിദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മേഖലയിൽ ബുധനാഴ്ച വരെ ഇന്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തി. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കലാപം രൂക്ഷമാകുന്നു…
കലാപം മറയാക്കി പൊലീസ് സ്റ്റേഷനിലേക്ക് ബസ് ഇടിച്ചുകയറ്റി; രേഖകൾ നശിപ്പിച്ചു, 5 പേർ കൊല്ലപ്പെട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തുടർന്ന് വായിക്കുക..