ഔദ്യോഗിക സന്ദർശനത്തിനെത്തിയ തുർക്കി പ്രസിഡണ്ടിന് സൗദിയിൽ ഊഷ്മള സ്വീകരണം – വീഡിയോ
സൌദിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് സൌദിയിൽ ഊഷ്മള സ്വീകരണം നൽകി. തിങ്കളാഴ്ച ജിദ്ദയിലെത്തിയ റജബ് ത്വയ്യിബ് ഉർദോഗനെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരനും ചേർന്ന് സ്വീകരിച്ചു. ചടങ്ങിൽ ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ജിദ്ദ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെ പീസ് കൊട്ടാരത്തിലെത്തിയ തുർക്കി പ്രസിഡണ്ടിനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിരവധി പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. നിരവധി കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സൌദി-തുർക്കി ബിസിനസ് ഫോറത്തിലും ഉർദുഗാൻ പങ്കെടുത്തു.
തുർക്കി പ്രസിഡണ്ടിന് സൌദിയിൽ നൽകിയ സ്വീകരണത്തിൻ്റെ വീഡിയോ കാണാം…
مراسم استقبال الرئيس التركي بقصر السلام في جدة#الرئيس_التركي_في_المملكة#معكم_باللحظةhttps://t.co/9VqVAusiUI pic.twitter.com/EPZben99p5
— أخبار 24 (@Akhbaar24) July 17, 2023
ولي العهد وأردوغان خلال جلسة المباحثات الرسمية في قصر السلام بجدة#الرئيس_التركي_في_المملكة#معكم_باللحظةhttps://t.co/1aLPaZ3JJQ pic.twitter.com/6HACRPUvuN
— أخبار 24 (@Akhbaar24) July 17, 2023
فيديو | مراسل الإخبارية: الرئيس التركي أردوغان يصل إلى مقر انعقاد منتدى الأعمال السعودي التركي #الإخبارية #الرئيس_التركي_في_المملكة pic.twitter.com/mSEkmFxYbE
— قناة الإخبارية (@alekhbariyatv) July 17, 2023
فيديو | بحضور #ولي_العهد الأمير محمد بن سلمان والرئيس التركي أردوغان.. توقيع عقدين مع شركة بايكر التركية#الإخبارية pic.twitter.com/KWaWnWrn66
— قناة الإخبارية (@alekhbariyatv) July 17, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273