മൊബൈൽ ഫോൺ ചാർജിലിട്ട് ഉറങ്ങാൻ കിടന്നു; പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളുൾപ്പെടെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ദാരുണമായി വെന്തു മരിച്ചു
മൊബൈൽ ഫോണ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും ഉറക്കത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഈജിപ്തിലെ ഗിസയിലാണ് ദാരുണ സംഭവം. ഈജിപ്തിലെ ഗിസയിലുളള ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ ദുരന്തത്തിൽ ഭർത്താവും, ഭാര്യയും, രണ്ട് മക്കളുമടങ്ങുന്ന കുടുംബമാണ് മരിച്ചത്.
ഉറങ്ങാൻ കിടുക്കുമ്പോൾ കുടുംബനാഥൻ മൊബൈൽ ഫോണ് ചാർജ് ചെയ്യാനായി കുത്തിവെക്കുന്നത് പതിവായിരുന്നു. എന്നാൽ സംഭവ ദിവസം മൊബൈൽ ചാർജറിലുണ്ടായ സാങ്കേതിക തകരാറാണ് ഉറങ്ങി കിടക്കുകയായിരുന്ന കുടുംബത്തിൻ്റെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് വഴി വെച്ചത്.
സംഭവത്തെ കുറിച്ച് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങിനെ:
സംഭവ ദിവസം രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം എല്ലാവരും അൽപ സമയം തമാശയും മറ്റു സംസാരങ്ങളുമായി കഴിഞ്ഞ് കൂടി. ഈ വർഷത്തെ വേനൽകാലം കഴിച്ച് കൂട്ടാൻ ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്ക് പോകുന്നതിനെ കുറിച്ചും കുട്ടികൾ സംസാരിച്ചു. സംസാരങ്ങൾക്ക് ശേഷം എല്ലാവരും ഉറങ്ങാനായി അവരവരുടെ മുറികളിലേക്ക് പോയി.
ഉറങ്ങാൻ കിടക്കുമ്പോൾ മൊബൈൽ ഫോണ് ചാർജ് ചെയ്യുന്നതിനായി കുത്തിവെക്കുന്ന പതിവ് കുടുംബ നാഥനുണ്ടായിരുന്നു. അന്നും പതിവ് പോലെ മൊബൈൽ ചാർജിലിട്ട് അദ്ദേഹം ഉറങ്ങാൻ കിടന്നു. എന്നാൽ ഉറക്കത്തിനിടയിൽ ചാർജറിലുണ്ടായ സാങ്കേതിക തകരാർ മൂലം മൊബൈൽ ഫോണ് പൊട്ടിത്തെറിച്ച് അപ്പാർട്ട്മെൻ്റിനുള്ളിൽ തീ പടർന്നു. മാതാപിതാക്കൾ ഉറങ്ങുന്ന മുറിയിൽ തീ പടർന്ന് പിടിച്ച് പൂർണമായും കത്തി നശിച്ചു. തീ ആളിക്കത്താൻ തുടങ്ങിയതോടെ മുറിയിൽ നിന്ന് പുറത്തിറങ്ങാനാകാതെ മാതാപിതാക്കൾ ഗുരുതരമായി തീ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. വൈകാതെ തീ അപ്പാർട്ട്മെൻ്റിനുളളിലാകെ പടർന്ന് പിടിച്ചു. അത് മൂലം അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടികൾക്കും മാരകമായി പൊള്ളലേൽക്കുകയും തുടർന്ന് ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.
അബു ജമാൽ അൽ ബന്ന സ്ട്രീറ്റിലെ 55-ാം നമ്പർ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഒരു അപ്പാർട്ട്‌മെന്റിൽ തീ പിടുത്തമുണ്ടായതായി വിവരം ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉടൻ തന്നെ അഗ്നിശമന സേനകളുടെ നിരവധി യൂണിറ്റുകളേയും രക്ഷാ പ്രവർത്തകരേയും സംഭവസ്ഥലത്തേക്കയച്ചതായും പൊലീസ് പറഞ്ഞു. അഗ്നിശമന സേന എത്തിയ ശേഷമാണ് തീ അണച്ചത്. മരിച്ചവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന് പിന്നിൽ ക്രിമിനൽ സംശയമില്ലെന്നും മൊബൈൽ ചാർജറിൽ നിന്നുള്ള വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നും ഫോറൻസിക് ലബോറട്ടറി വിദഗ്ധർ സ്ഥിരീകരിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് കുടുംബാംഗങ്ങളുടെ സംസ്‌ക്കാരത്തിന് അനുമതി നൽകി.
പ്രത്യേകം ശ്രദ്ധിക്കുക:
1. കാലഹരണപ്പെട്ട മൊബൈൽ ചാർജറുകളും മൊബൈലും ഉപയോഗിക്കാതിരിക്കുക.
2. ഗുണനലിവാരം കുറഞ്ഞ ചാർജറുകൾ ഒഴിവാക്കുക.
3. ഉറങ്ങുന്നതിന് തൊട്ടടുത്തായി മൊബൈലുകൾ ചാർജറിൽ ഇട്ട് വെക്കാതിരിക്കുക.
4. ചാർജറുകളും കേബിളുകളും തകരാറില്ലാത്തതാണെന്ന് ഉറപ്പ് വരുത്തുക.
5. കേബിളുകളിൽ പൊട്ടലോ മറ്റോ കണ്ടാൽ ഉടൻ ഉപേക്ഷിക്കുകയും ഗുണം നിലവാരം കൂടിയ കേബിളുകൾ മാത്രം വാങ്ങി ഉപയോഗിക്കുകയും ചെയ്യുക.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273