വിമാനത്താവളങ്ങളിൽ ഇനി പരിശോധനക്ക് സ്മാർട്ട് ടേബിളുകളും; പ്രത്യേകതകൾ അറിയാം

സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധനക്കായി  പുതിയ സംവിധാനം വരുന്നു. സ്മാര്‍ട്ട് ടേബിളുകളാണ് ബാഗേജ് പരിശോധനക്കായി സജ്ജീകരിക്കുന്ന പുതിയ സവിധാനം. ആദ്യ ഘട്ടത്തിൽ മദീന, അല്‍ഖസീം, ജിസാന്‍, ദമ്മാം എന്നീ നാല് എയര്‍പോര്‍ട്ടുകളിലാണ് സ്മാര്‍ട്ട് പരിശോധനാ ടേബിളുകള്‍ സ്ഥാപിക്കുക. കസ്റ്റംസിൻ്റെ ഡാറ്റബേസുമായി ബന്ധിപ്പിക്കുന്നതിനാൽ സ്മാര്‍ട്ട് ടേബിള്‍ ഉപയോഗിക്കുന്നതോടെ യാത്രക്കാരന്റെ മുന്‍കാല യാത്രാ ചരിത്രവും നിയമലംഘനങ്ങളും ഉൾപ്പെടെ എല്ലാ വിവരങ്ങളും ഉദ്യോഗസ്ഥർക്ക് കാണാനാകും.

യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍ ഏര്‍പ്പെടുത്താന്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി നപടികളാരംഭിച്ചു. അതിനൂതന ക്യാമറകള്‍, ഡാറ്റാബേസുമായി ബന്ധിപ്പിച്ച എക്സ്റേ ഉപകരണം എന്നിവ സ്മാര്‍ട്ട് ടേബിളുകളുടെ പ്രത്യേകതയാണ്. സ്മാര്‍ട്ട് ടേബിളിലൂടെ ബാഗേജുകള്‍ കടന്നുപോകുന്നതോടെ ഡാറ്റാബേസില്‍ സൂക്ഷിച്ച പേഴ്സണല്‍ റെക്കോര്‍ഡ് വഴി യാത്രക്കാരന്റെ മുന്‍കാല റെക്കോര്‍ഡുകള്‍ തിരിച്ചറിയും. ഇതോടെ യാത്രക്കാരന്‍ മുന്‍ കാലങ്ങളിൽ  യാത്രക്കിടയിൽ ഏർപ്പെട്ട ഏതെങ്കിലും കുറ്റകൃത്യങ്ങളിലോ നിരോധിത വസ്തുക്കളുടെ കടത്തിലോ പങ്കാളിയായിട്ടുണ്ടെങ്കിൽ അത് ഉദ്യോഗസ്ഥർക്ക് മുമ്പിൽ വ്യക്തമാകും.

സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം എളുപ്പവും കുറ്റമറ്റതുമാക്കാന്‍ ആധുനിക സംവിധാനം സഹായിക്കും. ബാഗേജിനകത്തുള്ള വസ്തുക്കൾ എന്തൊക്കെയാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!