വിദേശ തൊഴിലാളികളെ മനപൂർവം വാഹനമിടിച്ച് തെറിപ്പിച്ചു, ആക്രമിച്ചു; സൗദി പൗരൻ അറസ്റ്റിൽ – വീഡിയോ

സൌദിയിലെ അൽ ബഹയിൽ രണ്ട് വിദേശ തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ സ്വദേശി പൌരനെ അറസ്റ്റ് ചെയ്തു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അൽ ബഹയില ഒരു പെട്രോൾ  ബങ്കിലാണ് സംഭവം. ഒരു ഗുഡ്സ് കാറുമായി അതിവേഗതയിൽ പാഞ്ഞെത്തിയ സ്വദേശി അവിടെ നിൽക്കുകയായിരുന്ന രണ്ട് വിദേശ തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. അതിൽ ഒരാൾ വാഹനമിടിച്ച് സംഭവ സ്ഥലത്ത് വീണ് കിടക്കുന്നത് കാണാം. മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, വാഹനം നിറുത്തിയ ശേഷം ഇറങ്ങി വന്ന സ്വദേശി പൌരൻ വീണ്ടും രക്ഷപ്പെട്ട വിദേശിയെ തുടർച്ചയായി ആക്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

അറസ്റ്റിലായി സ്വദേസി പൌരനെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അൽ ബഹ പോലിസ് അറിയിച്ചു.

കൂടാതെ സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെയും പൊതു പെരുമാറ്റചട്ട ലംഘനത്തിന് അറസ്റ്റ് ചെയ്തതായി ജനറൽ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.

 

വീഡിയോ കാണാം..

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

 

Share
error: Content is protected !!