ടാക്സിയില്‍ കയറിയ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. കുട്ടികളുടെ സുരക്ഷ രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണമെന്ന് പോലീസ്

ഷാര്ജ: ടാക്‌സിയിൽ വെച്ച് രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.  13ഉം 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ രക്ഷിതാക്കള്‍ കൂടെയില്ലാതെ യാത്ര ചെയ്യുകയായിരുന്നു.

ഏഷ്യക്കാരനായ ടാക്സി ഡ്രൈവർ തങ്ങളെ സ്പര്‍ശിക്കാനും മറ്റും ശ്രമിച്ചതായി പെണ്‍ കുട്ടികള്‍ പരാതിപ്പെട്ടു.  ടാക്സിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് ഇരകളിൽ ഒരാളുടെ പിതാവ് പരാതിപ്പെട്ടു.

പരാതി ലഭിച്ചയുടന്‍ ടാക്‌സി ട്രാക്ക് ചെയ്യാനും “റെക്കോർഡ് സമയത്ത്” പ്രതിയെ പിടികൂടാനും പോലീസിന് കഴിഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

രക്ഷിതാക്കളുടെ അറിവോടെയാണ് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത്.  മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കളെ വിളിച്ച് ഷാർജ പോലീസ് ആവശ്യപ്പെട്ടു. കുട്ടികളെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണെന്നും പോലീസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!