കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് വിമാനം പറന്നത് വെറും ഏഴ് യാത്രക്കാരുമായി; സീറ്റ് മുഴുവൻ കാലിയാണെങ്കിലും ടിക്കറ്റ് നിരക്കിന് ഒട്ടും കുറവില്ല, യാത്രക്കാർ പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു
വൻ തുക നൽകിയാണ് കേരളത്തിൽ നിന്നും ജിദ്ദയിലേക്ക് പ്രവാസികൾ വിമാനടിക്കറ്റെടുക്കുന്നത്. എന്നാൽ തന്നെ സീറ്റില്ലെന്നാണ് വിമാന കമ്പനികൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് കണ്ണൂരിൽ നിന്നും വെറും 7 യാത്രക്കാരുമായി മാത്രം ജിദ്ദയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പറന്നത്.
145 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് യാത്ര ചെയ്തത് വെറും ഏഴ് പേർ മാത്രം. യാത്രക്കാർ തന്നെ ഇതിൻ്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. കണ്ണൂരിൽ നിന്നുള്ള യാത്രക്ക് 38,000 രൂപയും, 28,000 രൂപയുമൊക്കെയാണ് ഈടാക്കുന്നതെന്നും, എന്നാൽ കോഴിക്കോട് നിന്ന് ഇതിനേക്കാൾ കുറച്ചാണ് ഈടാക്കുന്നതെന്നും വീഡിയോ പങ്കുവെച്ച യാത്രക്കാർ പരാതിപറയുന്നു. യാത്രക്കാർ ഇല്ലെങ്കിലും ടിക്കറ്റ് നിരക്കിൽ യാതൊരു കുറവുമില്ലെന്നും പരാതിയുണ്ട്.
അതേ സമയം കണ്ണൂർ വിമാനത്താവളത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും, ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് യാത്രക്കാരെ കണ്ണൂരിൽ നിന്ന് അകറ്റാനും, അത് വഴി വിമാന സർവീസ് തന്നെ നിർത്തലാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ചില യാത്രക്കാർ അഭിപ്രായപ്പെട്ടു. കണ്ണൂർ എയർപോർട്ടിനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധവും വാർത്തകളും പുറത്ത് വരുന്ന സാഹചര്യത്തിലാണ് യാത്രക്കാർ വീഡിയോ പുറത്ത് വിടുന്നത് എന്നത് ശ്രദ്ധേയമാണ്.
കണ്ണൂർ എയർപോർട്ട് എഫ്.ബി ഫാൻസ് പേജിലാണ് ആളുകളില്ലാതെ യാത്ര ചെയ്യുന്ന വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളും യാത്രക്കാരുടെ ആവലാതികളും പങ്കുവെച്ചത്.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കുക…
വൈറൽ വീഡിയോ കാണുക..
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273