സ്പൈസ് ജെറ്റിൻ്റെ അനാസ്ഥയിൽ വലഞ്ഞ് പ്രവാസികളും തീർഥാടകരും; കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചിയിലിറക്കി, യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയില്ല
യാത്രക്കാർക്ക് ദുരിതം യാത്ര ആവർത്തിച്ച് സ്പൈസ് ജെറ്റ്. ഗൾഫ് സെക്ടറുകളിൽ നിന്ന് കേരളത്തിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനങ്ങളുടെ ദുരിത യാത്ര തുടർകഥയാകുമ്പോഴും, അധികൃതർക്ക് കുലക്കമില്ല. സ്പൈസ് ജെറ്റ് വിമാനങ്ങൾ സമയനിഷ്ട പാലിക്കാതെ സർവീസ് നടത്തുന്നതാണ് പ്രവാസികളേയും തീർഥാടകരേയും ദുരിതതത്തിലാക്കുന്നത്.
കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങാതെ പ്രതിഷേധിക്കുന്നു
ഇതിനിടെ ജിദ്ദ കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് ഇറക്കാതെ കൊച്ചിയിലേക്ക് തിരിച്ച് വിട്ടതിൽ പ്രതിഷേധിച്ച് യാത്രക്കാർ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ജിദ്ദയിൽ നിന്ന് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ നാല് തവണ സമയം മാറ്റിയതിനു ശേഷം ഇന്ന് രാവിലെ പുറപ്പെട്ടെങ്കിലും വിമാനം ഇറങ്ങിയത് കൊച്ചിയിലാണ്. പല യാത്രക്കാരും ജിദ്ദ എയർപോർട്ടിൽ വന്ന് തിരികെ റൂമിൽ പോയതിനു ശേഷവും ദീർഘ നേരം ജിദ്ദയിൽ കാത്തിരുന്നതിന് ശേഷവുമെല്ലാമാണ് കരിപ്പൂരിലേക്ക് പുറപ്പെട്ടത്. എന്നാൽ വിമാനം ഇറങ്ങിയതാകട്ടെ കൊച്ചിയിലും. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെടാൻ വൈകിയതാണ് കോഴിക്കോട് ഇറങ്ങാൻ കഴിയാതിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ റണ് വേ റീ കാർപ്പറ്റിംഗ് ജോലികൾ നടക്കുന്നതിനാൽ പകൽ സമയങ്ങളിൽ വിമാനങ്ങളിറങ്ങുന്നില്ല.
കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഏർപ്പെടുത്താമെന്ന് സ്പൈസ ജെറ്റ് അറിയിച്ചെങ്കിലും യാത്രക്കാർ അംഗീകരിക്കാൻ തയ്യാറായില്ല. പ്രായമായ ഉംറ തീർഥാടകരടക്കമുള്ളവർക്ക് ബസ് യാത്ര പ്രയാസകരമാണെന്ന് യാത്രക്കാർ പറഞ്ഞു. കരിപ്പൂരിലേക്ക് വിമാന സർവീസ് ക്രമീകരിക്കാതെ വിമാനത്തിൽ നിന്ന് പുറത്തിങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാർ.
മാസങ്ങളായി കൃത്യമായ സമയക്രമം പാലിക്കാതെയും നിരുത്തരവാദത്തോടെയുമാണ് സ്പൈസ് ജെറ്റ് സർവീസ് നടത്തി കൊണ്ടിരിക്കുന്നത്. പലയാത്രക്കാർക്കും ലഗേജിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെടുന്നതും, ലഗേജുകൾ വൈകി ലഭിക്കുന്നതും സ്പൈസ് ജെറ്റിൽ നിത്യ സംഭവമാണ്.
ഇന്ന് രാവിലെ നാട്ടിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന ജിദ്ദയിലെ പ്രവാസി വിവരിക്കുന്നു:
ഇന്ന് രാവിലെ നാട്ടിലേക്ക് യാത്രചെയ്യേണ്ട ഒരാളായിരുന്നു. പൊരി വെയിലത്ത് – പൊള്ളുന്ന ചൂടിനെ വകവെക്കാതെ കുഞ്ഞുങ്ങളെയുമെടുത്ത് പെട്ടിയും ഏറ്റിപിടിച്ചു എയർപോർട്ടിൽ എത്തി തിരിച്ചു പോരേണ്ടി വന്നു. പാവപ്പെട്ട പ്രവാസികളെ കഷ്ടത്തിലാക്കിയ ഈ വിമാന കമ്പനിയെ സൂക്ഷിക്കുക. ആദ്യം ഒരു സമയം പിന്നെ മാറ്റി പറയുക വീണ്ടും മാറ്റുക … അങ്ങിനെ അവസാനം 28 മണിക്കൂർ കഴിഞ്ഞേ പുറപ്പെടൂ എന്ന്.
രാവിലെ 9.45 നു പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് എസ് ജി 36 വിമാനം 1.25 നു ആയിരിക്കും പുറപ്പെടുക എന്നായിരുന്നു അറിയിച്ചത്. പിന്നെ രാത്രി 10.30 നു ആയിരിക്കും എന്നറിയിച്ചു. അല്പം കഴിഞ്ഞു , ഇപ്പോൾ തന്നെ പുറപ്പെടണം ഫ്‌ളൈറ്റ് ഇന്ന് 2.30 നു തന്നെ പുറപ്പെടുമെന്ന്. ഉടനടി എയർപോർട്ടിൽ എത്തിയപ്പോൾ നാളെ ഉച്ചക്ക് 2.30 നാണെന്ന അറിയിപ്പ്. എന്തൊരു തോന്നിവാസം ? 24 മണിക്കൂർ വീണ്ടും വൈകിപ്പിച്ചു. ഇനി നാളെ എന്ത് സംഭവിക്കും എന്നറിയില്ല.
ആര് ചാർട്ട് ചെയ്തത് ആയാലും .. ഈ വൃത്തികേടിനെതിരെ പ്രതികരിക്കേണ്ടതുണ്ട് .
വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് ഉറ്റവരെ കാണാൻ പോകുന്ന പാവം പ്രവാസികൾ, പഠിക്കുന്ന മക്കൾ പരീക്ഷ എഴുതാൻ വേണ്ടി തിയ്യതി നിശ്ചയിച്ചവർ, സന്ദർശക വിസ യിൽ എത്തി അവസാന ദിവസങ്ങളിൽ തിരിച്ചുപോകുന്ന കൊച്ചു കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, അവരിൽ പലരും റൂം വെക്കേറ്റ് ചെയ്തു മടങ്ങുന്നവർ , ഉറ്റവർ മരിച്ച മയ്യിത്തിന്റെ മുഖമെങ്കിലും ഒന്നും കാണാൻ കൊതിച്ചു യാത്ര ചെയ്യന്നവർ, തുടർ ചികിത്സക്ക് വേണ്ടി പുറപ്പെടുന്നവർ…
ഇതൊന്നും അറിയാതെ എയർപോർട്ടിൽ പെട്ടിയും തൂക്കിപ്പിടിച്ചു അനേകം പേര് ഇപ്പോഴും അവിടെ അലയുന്നു. ഈ നഷ്ട്ടങ്ങൾക്കൊക്കെ ആര് സമാധാനം പറയും ? മാസങ്ങൾക്ക് മുമ്പ് സെറ്റ് റിസേർവ് ചെയ്ത പാവം പ്രവാസികൾ..വെറും ഒരാഴ്ചയിലെ ലീവിന് പുറപ്പെടുന്ന ആളുകളുടെ രണ്ട് ദിവസമാണ് നഷ്ടപ്പെടുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273