മീഡിയവൺ ഐഎസ് ചാനലാണെന്ന വർഗീയ പരാമർശം; കെ.ടി ജലീലിന് സമൻസ്

മീഡിയവണിനെതിരെ വർഗീയ പരാമർശം നടത്തിയെന്ന കേസിൽ കെ.ടി ജലീലിന് കോടതിയുടെ സമൻസ്. കോഴിക്കോട് സിജെഎം കോടതിയാണ് സമൻസ് അയച്ചത്. ഭീകര സംഘടനയായ ഐ.എസിൻ്റെ ചാനലാണ് മീഡിയവൺ എന്ന പരാമർശത്തിനെതിരെ മീഡിയവൺ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി സമൻസ് അയച്ചത്. ജലീലിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മീഡിയവൺ സമർപ്പിച്ച മറ്റൊരു സിവിൽ കേസും നിലവിലുണ്ടെന്ന് മീഡിയവണ് വൃത്തങ്ങൾ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തിരിക്കെയാണ് മീഡിയവൺ ഐ.എസ് ചാനലാണ് എന്ന ആരോപണം കെ.ടി ജലീൽ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ മീഡിയവൺ ജലീലിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം അഭിഭാഷകൻ മുഖേന മറുപടി അയച്ചിരുന്നു.

മീഡിയവൺ മാധ്യമം പത്രവുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ്, കോഴിക്കോട് വെള്ളിമാട്കുന്നിൽ മാധ്യമം ഓഫിസിന് എതിർവശത്തായി ഐ.എസ്.ടി ബിൽഡിംഗ് എന്നൊരു കെട്ടിടമുണ്ട്, പ്രസ്തുത കെട്ടിടത്തെ ആളുകൾ ചിലപ്പോൾ ഐ.എസ് ബിൽഡിംഗ് എന്നും വിളിക്കാറുണ്ട്, അതിനാലാണ് മീഡിയവണിനെ ഐ.എസ്. ചാനലെന്ന് വിളിച്ചത് എന്നായിരുന്നു വക്കീൽ നോട്ടീസിനുള്ള ജലീലിന്‍റെ മറുപടി.

കോഴിക്കോട് മുൻസിഫ് കോടതിയിലെ സിവിൽ ഡിഫമേഷൻ കേസിലും ജലീലിനെതിരെ നടപടികൾ മുന്നോട്ട് പോവുകയാണെന്നും ചാനൽ വൃത്തങ്ങൾ അറിയിച്ചു. ജലീലിന്‍റെ അടുത്ത സുഹൃത്തും വളാഞ്ചേരി മുൻസിപ്പൽ കൗൺസിലിലെ എൽ.ഡി.എഫ് അംഗവുമായ നടക്കാവിൽ ഷംസുദ്ദീനെതിരെ ലൈംഗിക പീഡന പരാതിയിൽ പോക്സോ കേസ് എടുത്തിരുന്നു. പ്രസ്തുത സംഭവം മീഡിയവൺ റിപ്പോർട്ട് ചെയ്തതിൽ ക്ഷുഭിതനായാണ് ജലീൽ മീഡിയവണിനെതിരെ ഐ.എസ്. ബന്ധം ആരോപിച്ചതെന്നാണ് മീഡിയവൺ നൽകുന്ന വിശദീകരണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!