അപകടകരമായി വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി; വീഡിയോ പുറത്തുവിട്ട് പൊലീസ്
അബുദാബി: അശ്രദ്ധമായി റോഡിലൂടെ വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ അബുദാബി പൊലീസ് നടപടി സ്വീകരിച്ചു. രണ്ട് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക വഴി റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അബുദാബി പൊലീസ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
നടപടിക്ക് കാരണമായ ഡ്രൈവിങിന്റെ വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റോഡ് ഷോള്‍ഡറിലൂടെ വാഹനം ഓടിച്ച് അപകടകരമായി ഓവര്‍ടേക്ക് ചെയ്യുന്നതും തൊട്ടുമുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാതെ തൊട്ടുചേര്‍ന്ന് വാഹനം ഓടിക്കുന്നതും വീഡിയോയില്‍ കാണാം. റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് ഇയാള്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അബുദാബി പൊലീസ് പറഞ്ഞു.
റോഡ് ഷോള്‍ഡറിലൂടെ ഓവര്‍ടേക്ക് ചെയ്യുന്നതും സുരക്ഷിതമായ അകലം പാലിക്കാതിരിക്കുന്നതും യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. യഥാക്രമം ആയിരം ദിര്‍ഹവും 400 ദിര്‍ഹവും ഇവയ്ക്ക് പിഴ ലഭിക്കും. സുരക്ഷിതമായ അകലം പാലിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും അപകടകരമായി ഓവര്‍ടേക്ക് ചെയ്യുന്നതിന് ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. നിയമങ്ങള്‍ പാലിച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് എല്ലാ ഡ്രൈവര്‍മാരോടും ആവശ്യപ്പെട്ടു.
വീഡിയോ കാണാം..
#فيديو | #شرطة_أبوظبي تضبط سائقًا ارتكب مخالفتين مروريتين وعرض سلامة الآخرين للخطر.
التفاصيل:https://t.co/Ms7RcJbWtR#لكم_التعليق pic.twitter.com/6fbeHKGWX1
— شرطة أبوظبي (@ADPoliceHQ) April 25, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273