കോക്ക്പിറ്റില്‍ വനിതാ സുഹൃത്തിനെ സൽക്കരിച്ച സംഭവം; വിമാനത്തിലെ മുഴുവന്‍ ജീവനക്കാരെയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി
വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറാന്‍ അനുവദിച്ച സംഭവത്തില്‍ വിമാനത്തിലെ മുഴുവന്‍ ജീവനക്കാരെയും അന്വേഷണ വിധേയമായി ജോലിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഉത്തരവ്. ഇതുസംബന്ധിച്ച് എയര്‍ഇന്ത്യ അധികൃതര്‍ക്ക് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാവുംവരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. കഴിഞ്ഞ ഫെബ്രുവരി 27-ന് ദുബായ്-ഡല്‍ഹി വിമാനത്തിലായിരുന്നു വിവാദ സംഭവം.
എയര്‍ ഇന്ത്യ വിമാനത്തിലെ കാബിന്‍ ക്രൂവിലുണ്ടായിരുന്നയാളാണ് ഇതുസംബന്ധിച്ച് ഡി.ജി.സി.എ.ക്ക് പരാതി നല്‍കിയത്. പൈലറ്റ് അതേ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന വനിതാ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് കടക്കാന്‍ അനുവദിച്ചു എന്നതായിരുന്നു പരാതി. സംഭവത്തില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പങ്കില്ലെന്നാണ് പ്രഥമ ദൃഷ്ട്യായുള്ള വിലയിരുത്തലെങ്കിലും, അന്വേഷണം നടക്കുന്നതിനാല്‍ എല്ലാവരെയും ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തുകയാണെന്ന് ഡി.ജി.സി.എ. വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാവും വരെ ഈ നില തുടരുമെന്നും അറിയിച്ചു.
അതേസമയം സംഭവത്തില്‍ പൈലറ്റിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കും. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും ഡി.ജി.സി.എ. അറിയിക്കുന്നു. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പൈലറ്റിനെയും ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273