മൊബൈലിൽ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ, മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സൗദിയിലെ തബൂക്കിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശുര്‍ കുന്നംകുളം കേച്ചേരി സ്വദേശി സുനില്‍  ശങ്കരനാണ്(53) മരിച്ചത്. രാത്രി 10 മണിയോടെ ഫോണിൽ വീഡിയോ കാൾ വഴി സംസാരിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പതിനഞ്ച് വര്‍ഷത്തിലേറെയായി തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹൈറിംഗ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. തബുക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മാസ് തബൂക്ക് ജീവകാരുണ്യ വിഭാഗം പ്രവർത്തകർ അറിയിച്ചു.

ഭാര്യ : ഷീജാ സുനില്‍. മക്കള്‍: വിദ്യാര്‍ഥികളായ സ്‌നേഹ എം.എസ് (22) അമൃത എം.സ് (18)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share