മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു; മദീന സന്ദർശകർക്കും താമസക്കാർക്കും ഉപയോഗിക്കാം

മദീനയിൽ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ പൊതുഗതാഗതത്തിന്റെ ആധുനിക മോഡലുകളിലൊന്നായ ഇലക്‌ട്രിക് ബസ് സർവീസുകളുടെ ഉദ്ഘാടനം മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ നിർവഹിച്ചു. ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എൻജിനീയർ സാലിഹ് അൽ ജാസറും ചടങ്ങിൽ സന്നിഹിതനായിരുന്നു.

പ്രവാചകന്റെ മസ്ജിദ് സന്ദർശിക്കാനെത്തുന്നവർക്കും, മദീനയിലെ താമസക്കാർക്കും ഉപയോഗപ്പെടുത്താൻ സാധിക്കും. ദിവസവും 18 മണിക്കൂറാണ് ബസുകളുടെ സേവനം ലഭ്യമാകുക. പ്രതിദിനം 16 ലധികം ട്രിപ്പുകളാണ് ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. നിലവിലുള്ള “മദീന ബസ്” പദ്ധതിയുടെ ഭാഗമായാണ് പുതിയ ഇലക്ട്രിക് ബസുകളും സർവീസ് നടത്തുക. 4 പ്രധാന റൂട്ടുകളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുക.

പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളവും പ്രവാചകന്റെ പള്ളിയുമായി ബന്ധിപ്പിക്കുന്ന 38 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലൂടെ ഒറ്റ ചാർജിൽ 250 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഉയർന്ന പ്രവർത്തനക്ഷമതയാണ് ഇലക്ട്രിക് ബസിനെ വ്യത്യസ്തമാക്കുന്നത്, വികലാംഗർക്കായി പ്രത്യേകം സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ യാത്രയുടെ വിശദാംശങ്ങൾ കാണിക്കുന്ന ഡിസ്പ്ലേ ബസിലുണ്ട്.

മദീന റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും റീജിയണിലെ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പൊതുഗതാഗത അതോറിറ്റിയുടെ പദ്ധതികളിലൊന്നാണ് പുതിയ ബസ് സർവീസ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!