മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി; 13 വർഷം മുമ്പ് സൗദിയിൽ മരിച്ച പിതാവിൻ്റെ ഖബറിനരികിൽ അന്ത്യവിശ്രമം

സൌദിയിലെ അൽ ഖോബാറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ ആയിക്കര സൈതമ്മറത്ത് ലാഞ്ചിറ പുരയിൽ പരേതനായ മഹമൂദിന്റെ മകൻ സർഫ്രാസ് മഹമൂദ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പെട്ടന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് അൽ ഖോബാറിലെ അൽ മന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നു വർഷമായി ദമാമിലെ ആർക്ക് ആന്റ് ബിൽഡ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.

ഫാത്തിമ ഷഹിസ്ത്തയാണ് ഭാര്യ, വിദ്യാർഥികളായ ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാൻ എന്നിവർ മക്കളാണ്. കുടുംബസമേതംഅൽ ഖോബാറിലായിരുന്നു താമസം. മാതാവ് ശരീഫ മഹമൂദ് നാട്ടിലാണ്.

പതിമൂന്നു വർഷം മുമ്പ് ദമാമിൽ മരിച്ച സർഫ്രാസിന്റെ പിതാവ് മഹമൂദിന്റെ മയ്യിത്ത് ദമാം ഖബർ സ്ഥാനിലാണ് മറവു ചെയ്തിരുന്നത്. ഇതേ ഖബർസ്ഥാനിൽ തന്നെ സർഫ്രാസിനെയും മറവു ചെയ്യണമെന്ന കുടുംബത്തിന്റെ ആഗ്രഹ പ്രകാരം പിതാവിൻ്റെ തൊട്ടടുത്തായി ഇന്ന് ഇശാ നമസ്‌ക്കാരത്തിനു ശേഷം ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.

നിലവിൽ അസർ നമസ്‌ക്കാരത്തിനു ശേഷം ദമാം ഖബർസ്ഥാനിൽ മയ്യിത്തുകൾ മറവു ചെയ്യുന്നതിന് അനുമതിയില്ല. മയ്യിത്ത് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ഇശാ നമസ്‌ക്കാരത്തിനു മുമ്പു തന്നെ ദമാം ടൊയോട്ടക്ക് അടുത്തുള്ള ജലവിയ്യ മസ്ജിദിൽ എത്തി ചേരണമെന്നും ഇശാ നമസ്‌ക്കാരതോടൊപ്പം മയ്യിത്ത് നമസ്‌ക്കാരവും നടക്കുമെന്ന് നാസ് വക്കം അറിയിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!