അയോഗ്യത: ഔദ്യോഗിക വസതി ഒഴിയണം; രാഹുലിന് ലോക്സഭ ഹൗസിങ് കമ്മിറ്റിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവ് ഒഴിയണമെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. ലോക്‌സഭാ ഹൗസിങ് കമ്മിറ്റി ഇതുസംബന്ധിച്ച നോട്ടീസ് രാഹുലിന് കൈമാറി. ഏപ്രില്‍ 22-ന് മുന്‍പ് ബംഗ്ലാവ് ഒഴിയണമെന്നാണ് നിര്‍ദേശം.
2004-ല്‍ ലോക്‌സഭാംഗമായതു മുതല്‍ തുഗ്ലക്ക് ലെയിന്‍ 12-ലെ ഈ ബംഗ്ലാവ് ഉപയോഗിച്ചുവരുകയായിരുന്നു രാഹുല്‍ ഗാന്ധി. എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ തുടർന്നാണ് ഇപ്പോൾ ബംഗ്ലാവ് ഒഴിയാൻ നിർദേശിച്ചിരിക്കുന്നത്.
2029-ല്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273