ആധുനിക ഡിസൈനുകളോടെ റിയാദിലെ പാർക്കുകൾ വികസിപ്പിക്കുന്നു – വീഡിയോ

സൌദിയിൽ റിയാദിലെ 43 പുതിയ പ്രദേശങ്ങളിൽ ആധുനിക ഡിസൈനുകളുള്ള പ്രത്യേക പൂന്തോട്ട പാർക്കുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി റിയാദ് മുനിസിപ്പാലിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ തലസ്ഥാനത്തുടനീളം 546 പൂന്തോട്ടങ്ങൾ നടപ്പിലാക്കിയതായും മുനിസിപാലിറ്റി വ്യക്തമാക്കി.

നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ വിപുലീകരണവും ജനസംഖ്യാ വളർച്ചയുടെ തീവ്രതയും പരിഗണിച്ചാണ് ഈ പാർക്കുകളുടെ വിപുലീകരണം. ഹരിത പ്രദേശങ്ങൾ വർദ്ധിപ്പിക്കുക എന്നതും പൂന്തോട്ടങ്ങൾ വികസിപ്പിക്കാൻ കാരണമായിട്ടുണ്ട്.

ഗാർഡൻ പദ്ധതികളിൽ തലസ്ഥാനം കുതിച്ചുചാട്ടത്തിന്റെ വക്കിലാണ്. താമസ കേന്ദ്രങ്ങളിലെ ഉദ്യാനങ്ങൾ വിപുലീകരിക്കുന്നതിലൂടെ കാൽ നടയായി 15 മിനുട്ട് കൊണ്ടും, കാറിൽ 10 മിനുട്ട് കൊണ്ടും എത്തിപ്പെടാൻ സാധിക്കും.

താമസക്കാരുടെ സാമൂഹികവും വിനോദപരവുമായ അഭിലാഷങ്ങൾ നിറവേറ്റുന്ന തരത്തിൽ ഗുണപരമായ പൂന്തോട്ട പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണിതെന്നും മുനിസിപാലിറ്റി വ്യക്തമാക്കി.

 

വീഡിയോ കാണുക…

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!