വാഹനങ്ങളുടെ ഫഹസ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം

സൌദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധന (ഫഹസ്) സമയത്തിൽ മാറ്റം. ഫഹസ് ലഭിക്കുന്നതിനുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്രങ്ങളുടെ സമയം റമദാനിലേക്ക് താൽക്കാലികമായാണ് മാറ്റിയത്.

ഓരോ പ്രദേശത്തേും പരിശോധന സ്റ്റേഷനുകളിലെ പ്രവർത്തന സമയം ഇങ്ങിനെ:

റിയാദ് സ്റ്റേഷനുകൾ (അൽ-മൗൻസിയ, റിയാദ് (അൽ-ഷിഫ), മക്ക, മദീന, ജിദ്ദ (അൽ-മർവ), ജിദ്ദ (അൽ-ഷിഫ), അൽ-ഖാസിം,  അബഹ, ജിസാൻ, ഹായിൽ, തബൂക്ക്, യാൻബു, തായിഫ്, അൽ-ഖർജ്, നജ്റാൻ എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയും രാത്രി 9 മുതൽ പുലർച്ചെ 2 വരെയും പ്രവർത്തിക്കും.

ദമ്മാം, ഹുഫൂഫ്, ഹഫർ അൽ-ബാറ്റിൻ സ്റ്റേഷനുകൾ രാവിലെ 9 മുതൽ 3:30 വരെയും രാത്രി 8:30 മുതൽ പുലർച്ചെ 3 വരെയുമാണ് പ്രവർത്തിക്കുക.

അൽ-മജ്മ, അൽ-റാസ്, അൽ-ജൗഫ്, ബിഷ, അൽ-ബഹ, അൽ-ഖഫ്ജി, അറാർ, മഹായേൽ അസിർ, വാദി അൽ-ദവാസിർ, അൽ-ഖുറയ്യത്, അൽ-ഖുർമ എന്നീ സ്റ്റേഷനുകൾ ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.

ജുബൈലിലെ പരിശോധന കേന്ദ്രം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് പ്രവർത്തിക്കു എന്നും അധികൃതർ അറിയിച്ചു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!