വിസിറ്റ് വിസയിലെത്തിയ മലയാളി റോഡിൽ കുഴഞ്ഞ് വീണ് മരിച്ചു; തിരിച്ചറിഞ്ഞത് മൂന്ന് മാസത്തിന് ശേഷം
ദുബായിൽ കുഴഞ്ഞുവീണു മരിച്ച തൃശൂർ കയ്പമംഗലം സ്വദേശിയായ യുവാവിനെ തിരിച്ചറിഞ്ഞത് 3 മാസത്തിന് ശേഷം. ചളിങ്ങാട് മതിലകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകൻ നസീർ (48) ആണു മരിച്ചത്. 9 മാസം മുൻപു വിസിറ്റിങ് വീസയിൽ ദുബായിലെത്തിയ നസീർ കഴിഞ്ഞ ഡിസംബർ 20 നാണു മരിച്ചത്.
റോഡിലൂടെ നടന്നുപോകുമ്പോൾ കുഴഞ്ഞുവീണെന്നാണു വിവരം. മരിക്കുമ്പോൾ നസീറിന്റെ കയ്യിൽ യാതൊരു രേഖകളും ഇല്ലാതിരുന്നതിനാൽ ആളെ തിരിച്ചറിയാനായിരുന്നില്ല. ഒടുവിൽ ദുബായ് പൊലീസ് വിരലടയാളം ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ 3 മാസത്തിനു ശേഷമാണ് ആളെ തിരിച്ചറിഞ്ഞത്.
ദുബായിലുള്ള സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പിള്ളിയാണ് മരിച്ചയാളുടെ വിലാസം കണ്ടെത്തിയത്. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം 2 ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. നാട്ടിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു നസീർ. ദുബായിൽ ജോലിക്കായി ശ്രമിക്കാനാണ് വിസിറ്റിങ് വീസയിൽ എത്തിയത്. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് അമീൻ, അംന.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273