സൗദിയിലെ വിമാനത്താവളങ്ങളിൽ ഇനി വനിതാ ടാക്‌സി ഡ്രൈവർമാരും; വിശദാംശങ്ങൾ ഇങ്ങിനെ

സൗദി അറേബ്യയിലെ നാലു വിമാനത്താവളങ്ങളില്‍ വനിത ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാൻ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു. കൂടാതെ വനിതകൾക്കായി പ്രത്യേക ട്രാക്ക് ട്രാക്ക് ഏർപ്പെടുത്താനും തീരുമാനമുണ്ട്. 80 സ്വദേശി വനിതകളെയാണ് ഇപ്പോൾ നിയമിക്കുക. ഇതിനായി എയര്‍പോര്‍ട്ട് ടാക്‌സി കമ്പനികളുമായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കരാര്‍ ഒപ്പുവെച്ചു.

റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവങ്ങളിലാണ് ആദ്യഘട്ടത്തില്‍ വനിത ഡ്രൈവര്‍മാരെ നിയമിക്കുക. അടുത്ത ഘട്ടത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

എയർപോർട്ട് ടാക്സി ജോലികൾ സ്വകാര്യവൽക്കരിക്കുന്നതിൻ്റേയും ഗതാഗത മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിൻ്റേയും ഭാഗമായാണിത്. സ്ത്രീകൾക്ക് ആവശ്യമായ പരിശീലനവും യോഗ്യതയും തൊഴിൽ പിന്തുണയും നൽകുന്നതിനുള്ള സംരംഭവും ആരംഭിക്കുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു.

തൗതീൻ പ്രോഗ്രാം (2) ൻ്റെ ഭാഗമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പുതിയ പദ്ധതി ആരംഭിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!