സൗദിയിൽ പുതിയ സ്ഥാപനങ്ങൾക്ക് മുന്ന് മിനുട്ടിനുള്ളിൽ രജിസ്‌ട്രേഷൻ; കഴിഞ്ഞ വർഷം ഓരോ ദിവസവും മുപ്പതിലധികം സ്ഥാപനങ്ങൾ തുറന്നു

സൌദിയിൽ കഴിഞ്ഞ വർഷം ശരാശരി 30 സ്ഥാപനങ്ങൾ പ്രതിദിനം തുറന്നതായി സമീപകാല സർക്കാർ റിപ്പോർട്ട് വെളിപ്പെടുത്തി. റിപ്പോർട്ട് അനുസരിച്ച്, 2022 ന്റെ തുടക്കം മുതൽ സെപ്റ്റംബർ 7 വരെ മൊത്തം 7395 വാണിജ്യ രജിസ്ട്രേഷനുകൾ പൂർത്തിയാക്കി.

പുതിയതായി രജിസ്ട്രേഷൻ നേടിയ സ്ഥാപനങ്ങളിൽ, 5944 സ്ഥാപനങ്ങൾ പ്രധാന ബിസിനസ് വിഭാഗത്തിലും 1451 സ്ഥാപനങ്ങൾ ബ്രാഞ്ച് ഓഫീസുകളുടെ വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ വർഷം ബിസിനസ് പ്രവർത്തനം ആരംഭിച്ച കമ്പനികളുടെ എണ്ണം 460 ആയി. 5772 സ്ഥാപനങ്ങളുമായി പുതിയ രജിസ്‌ട്രേഷൻ നടത്തിയവരുടെ പ്രധാന പങ്ക് സ്ഥാപനങ്ങൾ ഉണ്ടാക്കിയപ്പോൾ 1163 സ്ഥാപനങ്ങൾ അവയുടെ തരംതിരിവ് പരാമർശിക്കാതെ തുറന്നു.

പുതിയ സ്ഥാപനങ്ങൾക്കുള്ള രജിസ്ട്രേഷന് അപേക്ഷാ സമർപ്പിച്ചത് മുതൽ പരമാവധി മൂന്ന് ദിവസത്തിനുള്ളിലാണ് വ്യക്തിഗത സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു വാണിജ്യ രജിസ്ട്രിക്കായി ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ, അപേക്ഷകന് ഒരു ആപ്ലിക്കേഷൻ നമ്പർ നൽകും, അത് ഉപയോഗിച്ച് മൊബൈൽ ഫോൺ വഴിയോ മറ്റോ ഓണ്ലൈനിലൂടെ തുടർ നടപടികൾക്ക് പിന്തുടരാനുള്ള സൌകര്യവും ഉണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!