നാട്ടിലേക്കുള്ള യാത്രക്കിടെ ഉംറ തീർഥാടക ബസ്സിൽ വെച്ച് മരണപ്പെട്ടു

സൌദിയിൽ മലയാളി ഉംറ തീർഥാടക ബസ്സിൽ വെച്ച് മരണപ്പെട്ടു. കണ്ണൂർ- താണ സ്വദേശിനി അൽ സഫ കോട്ടേജിൽ താമസിക്കുന്ന ഖദീജ പാലിച്ചുമ്മാന്റെവിടയാണ് മരിച്ചത്. 70 വയസ്സായിരുന്നു. മദീന സന്ദർശനവും പൂർത്തിയാക്കി, മക്കയിൽ നിന്നും നാട്ടിലേക്ക് മടങ്ങുവാനായി ഇന്നലെ എയർപോർട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. മകനോടൊപ്പം ജിദ്ദ എയർപോർട്ടിലേക്കുള്ള യാത്രക്കിടെ ബസ്സിൽ വെച്ചായിരുന്നു മരണം.

മൃതദേഹം ജിദ്ദയിൽ മറവുചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരുന്നതായി ജിദ്ദ കെ എം സി സി വെൽഫെയർ വിംങ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share