‘ഭാര്യയെ ഒഴിവാക്കാന്‍ കാമുകിയോടൊപ്പം ചേര്‍ന്ന് ആഭിചാരം നടത്തി’; CPM നേതാവിനെതിരെ പാര്‍ട്ടിക്ക് പരാതി

കായംകുളത്ത് സിപിഎം നേതാവിനെതിരേ ഗാര്‍ഹിക പീഡന പരാതി. ഭാര്യയെ ഒഴിവാക്കാന്‍ ആഭിചാരക്രിയ നടത്തിയെന്നും പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ക്രൂരമായി മര്‍ദിച്ചെന്നും പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. ജനപ്രതിനിധികൂടിയായ കായംകുളം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി. ലോക്കല്‍കമ്മിറ്റി സെക്രട്ടറിയായ യുവതിയുടെ പിതാവാണ് പരാതി നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്ന, നേതാവിന്റെ ഭാര്യയായ യുവതിയും ലോക്കല്‍ കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകയുമാണ്. എസ്.എഫ്.ഐ, ഡിവൈഎഫ്‌ഐ സംഘടനകളുടെ സംസ്ഥാന ഭാരവാഹിയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം സംബന്ധിച്ച് നേതാവിനെതിരേ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാനുള്ള പലവിധ ശ്രമങ്ങളും പാര്‍ട്ടി ഇടപെട്ട് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയായിരുന്നു.

കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനത്തില്‍ നേതാവ് സ്ത്രീയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെ പിടിക്കപ്പെടുകയും പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കൂടാതെ പലതവണ മര്‍ദിച്ചാതായും പരാതിയില്‍ പറയുന്നു. തന്നെ ഒഴിവാക്കുന്നതിനായി കാമുകിയോടൊപ്പം ചേര്‍ന്ന് ആഭിചാരക്രിയകള്‍ നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നേതാവിനെതിരേ പാര്‍ട്ടി അന്വേഷണം തുടങ്ങിയതായാണ് വിവരം. കഴിഞ്ഞദിവസം കായംകുളം ഏരിയാ കമ്മിറ്റി ചേര്‍ന്ന് ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ ഏരിയാ കമ്മിറ്റി യോഗത്തിലും വിഷയം ഗൗരവത്തോടെ ചര്‍ച്ചചെയ്യുന്നുണ്ട്. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും യുവതി പരാതിനല്‍കിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share