സൗദിയിൽ മാർച്ച് 11ന് പതാകദിനമായി ആചരിക്കാൻ രാജകൽപ്പന
സൗദി അറേബ്യയിൽ എല്ലാ വര്‍ഷവും മാര്‍ച്ച് 11ന് പതാകദിനമായി ആചരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ഇന്ന് (ബുധനാഴ്ച) പുറത്തിറക്കിയ രാജകീയ ഉത്തരവിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. ഹിജ്‌റ 1139 ല്‍ രാജ്യം സ്ഥാപിച്ചതിൻ്റെ ഭാഗമായി രാജ്യ ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ദേശീയ പതാകദിനമായി ആചരിക്കുന്നത്.
1335 ദുല്‍ഹിജ്ജ 27 അഥവാ 1937 മാര്‍ച്ച് 11നാണ് അബ്ദുല്‍ അസീസ് രാജാവ് ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ഥങ്ങളാല്‍ പറന്നുയരുന്ന നാം ഇന്ന് കാണുന്ന പതാകയെ അംഗീകരിച്ചത്.
സൌദി അറേബ്യ സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശത്തിലാണ്. സൌദിയുടെ ശക്തി, അന്തസ്സ്, പദവി, ജ്ഞാനം എന്നിവ സൂചിപ്പിക്കുന്നതാണ് ദേശീയ പതാകയിലെ വാള്‍. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഈ പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഈ കൊടിയുയര്‍ത്തിപ്പിടിച്ചവെന്നും രാജവിജ്ഞാപനത്തില്‍ പറയുന്നു.
ഏകദേശം മൂന്ന് നൂറ്റാണ്ടുകളായി, ഈ പതാക സൗദി ഭരണകൂടം നടത്തിയ രാജ്യത്തെ ഏകീകരിക്കാനുള്ള കാമ്പെയ്‌നുകൾക്ക് സാക്ഷിയായിരുന്നു. രാഷ്ട്രത്തിന്റെയും ശക്തിയുടെയും പരമാധികാരത്തിന്റെയും പ്രതീകമായും ഐക്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമെന്ന നിലയിൽ പതാകയുടെ വലിയ പ്രാധാന്യം ഈ രാജ്യത്തെ പൗരന്മാർ ഉൾകൊളളുന്നുവെന്നും ഉത്തരവിൽ പറയുന്നു.
മാർച്ച് 11ന് പതാക ദിനം ആചരിക്കണമെന്ന ഉത്തവ് മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പതാക ദിനം ആചരിക്കേണ്ടത് എങ്ങിനെയാണെന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ അധികൃതർ വൈകാതെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273