കൈവിട്ട ഫുട്ബോൾ ആരാധന: കോഴിക്കോട് മർക്കസ് കോളേജ് വിദ്യാര്‍ഥികളുടെ അപകടകരമായ വാഹനാഭ്യാസ പ്രകടനം – വീഡിയോ

കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ വാഹന അഭ്യാസപ്രകടനം. ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് മൈതാനത്ത് അപകടകരമായ രീതിയില്‍ വാഹനങ്ങൾകൊണ്ട് അഭ്യാസപ്രകടനം നടത്തിയത്.

മര്‍ക്കസ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് കാറുകളില്‍ വിവിധ രാജ്യങ്ങളുടെ പതാക ഏന്തി അഭ്യാസങ്ങള്‍ കാട്ടിയത്. പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

 

ഇതുവരെ, നാല് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇതിന്റെ ഉടമകളോട് കൊടുവള്ളി ആര്‍.ടി.ഒ. മുമ്പാകെ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശവും നല്‍കി.

വീഡിയോ

Share