സൗദിയിൽ വാഹനപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനത്തിനായി എയർ ആംബുലൻസ് – വീഡിയോ
സൌദി അറേബ്യയിലെ റിയാദിൽ അൽ-നദ്‌വ പരിസരത്ത് ഖുറൈസ് റോഡിലുണ്ടായ വാഹനപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരതരമാണ്. ഇയാളെ എയർ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റ് രണ്ട് പേർക്ക് നിസ്സാര പരിക്കുകളേ ഉള്ളൂവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇവരെ റെഡ് ക്രസന്റ് ആംബുലനസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
റിയാദിലെ അൽ നദ് വയിൽ ഖുറൈസ് റോഡിലാണ് അപകടം. രണ്ട് ലൈനിയാുള്ള റോഡിൻ്റെ ഇടയിലുള്ള ഇലക്ട്രിക് ഡിവൈഡറിലെ ഇരുമ്പ് ബാറിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടവർ ഏത് രാജ്യക്കാരാണെന്ന് കാര്യം ഇപ്പോൾ വ്യക്തമല്ല.
രക്ഷാ പ്രവർത്തനത്തിൽ സിവിൽ ഡിഫൻസ്, സൗദി റെഡ് ക്രസന്റ്, ട്രാഫിക് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. അപകടസ്ഥലത്ത് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം
#الإسعاف_الجوي يتدخل لنقل مصابي حـادث شرق #الرياض https://t.co/ruNc2TuEBl pic.twitter.com/Xo4urgcwNt
— أخبار 24 (@Akhbaar24) November 24, 2022