സൗദിയിൽ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് കടലിൽ പതിച്ച സംഭവം; നീന്തലറിയാത്ത യുവതിയെ രക്ഷപ്പെടുത്തിയ യുവാവ് വിശദീകരിക്കുന്നു-വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് കടലിൽ പതിച്ച സംഭവം ഞെട്ടലുളവാക്കിയെന്ന് രക്ഷകാനായെത്തിയ ഹത്താൻ അൽ ജഹ്ദലി എന്ന യുവാവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിദ്ദയിലെ വാട്ടർ ഫ്രണ്ട് കോർണീഷിൽ യുവതി ഓടിച്ച കാർ കടലിൽ പതിച്ചത്. വഴിയാത്രക്കാരനായ ഒരാളെ ഇടിച്ച് തെറുപ്പിച്ചാണ് കാർ കടലിൽ വീണത്. നിയന്ത്രണം വിട്ട കാർ രണ്ട് പേരുടെ മുകളിലൂടെ ഓടിയ ശേഷം ഏഴ് മീറ്റർ അകലത്തേക്കാണ് കടലിൽ പതിച്ചതെന്ന് ഹത്താൻ വിശദീകരിച്ചു.

വളരെ യാദൃശ്ചികമായാണ് അന്ന് താൻ വാട്ടർഫ്രണ്ട് കോർണിഷിലെത്തിയത്. പെട്ടെന്നായിരുന്നു രണ്ട് പേരുടെ മുകളിലൂടെ ഓടിയ കാർ കടലിലേക്ക് പതിച്ചത്. സമീപത്തുണ്ടായിരുന്നവരെല്ലാം ചിതറി ഓടി. കടലിൽ പതിച്ച കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ യുവതി കാറിൽ കുടുങ്ങിയിരുന്നുവെന്നും ഹത്താൻ പറഞ്ഞു.

കാറിന്റെ എഞ്ചിൻ നിർത്തുന്നതിന് മുമ്പ് തന്നെ അയാൾ അവളുടെ അടുത്തെത്തി. ഉടൻ തന്നെ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും, യുവതിക്ക് ഡോർ തുറക്കാൻ കഴിഞ്ഞില്ല. ഇതിനിടെ തനിക്ക് നീന്തൽ അറിയില്ലെന്നും യുവതി യുവാവിനോട് പറഞ്ഞു. എന്നാൽ നീന്തലറിയാത്തിനാൽ ഭയപ്പെടേണ്ടെന്ന് പറഞ്ഞ് യുവാവ് അവളെ സമാധാനിപ്പിച്ചു.

കാർ വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് കാറിന്റെ ഗ്ലാസ് തുറന്ന് അതിൽ നിന്ന് ഇറങ്ങാൻ അയാൾ അവളോട് ആവശ്യപ്പെട്ടു. അതനുസരിച്ച് യുവതി കാറിന്റെ വിൻഡോ തുറന്നു. തുടർന്ന് അവളെ സമാധിപ്പിക്കുകയും, മറ്റുള്ള ആളുകളെ സഹായത്തിനായി വിളിക്കുകയും ചെയ്തു. ഇതനുസരിച്ച് മറ്റൊരുയാവാവ് കൂടി അവർക്കടുത്തെത്തി യുവതിയെ കാറിൽ നിന്ന് ഇറക്കാൻ സഹായിച്ചു. ഈ സമയത്ത് സുരക്ഷാ അധികാരികൾ എത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നും അൽ ജഹ്ദലി പറഞ്ഞു.

കാറിന് തകരാർ സംഭവിച്ചതാണോ, അതോ യുവതിക്ക് നിയന്ത്രണം നഷ്ടമായതാണോ അപകടത്തിന് കരാണമെന്ന് അറിയില്ലെന്നും ഹത്താൻ അൽ ജഹ്ദലി വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

Share
error: Content is protected !!