സൗദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം മറവ് ചെയ്തു

സൌദിയിൽ ദുരൂഹ സാഹചര്യത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം മറവ് ചെയ്തു. മലപ്പുറം മഞ്ചേരി കാവനൂർ ഇളയൂർ സ്വദേശി പി.ടി ഫാസിലയുടെ (26) മൃതദേഹമാണ് ജിദ്ദയിൽ മറവ് ചെയ്തത്. ഈ മാസം 11നാണ് മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ മരണം.

സംഭവം നടക്കുന്നതിൻ്റെ 40 ദിവസം മുമ്പാണ് മരണപ്പെട്ട ഫാസിലയും രണ്ടര വയസ്സായ മകളും ജിദ്ദയിലുള്ള ഭർത്താവായ പൂക്കുളത്തൂർ സ്വദേശി അൻവറിൻ്റെ അടുത്തെത്തിയത്. സന്ദർശന വിസയിലെത്തിയതായിരുന്നു. നേരത്തെയും ഇവർ സന്ദർശന വിസയിൽ ഭർത്താവിനോടൊപ്പം ജിദ്ദയിൽ താമസി്ചിരുന്നു.

ഭർത്താവായ അൻവർ പതിവുപോലെ ഉച്ചഭക്ഷണത്തിനായി താമസ സ്ഥലത്തെത്തിയപ്പോഴാണ് ഫാസിലയെ രക്തം വാർന്ന നിലയിൽ വായയിൽ നുരയും പതയുമായി താമസസ്ഥലത്ത് കണ്ടെത്തിയത്. ഉടൻ തന്നെ ജീവന രക്ഷപ്പെടുത്താനായി ഭർത്താവ് ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണവിവരം അറിഞ്ഞ ഉടൻ തന്നെ ഫാസിലയുടെ മാതാപിതാക്കളായ അബൂബക്കറും സാജിദയും ജിദ്ദയിലേക്ക് പുറപ്പെട്ടിരുന്നു. ഇവർ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.

കഴിഞ്ഞ ദിവസം ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ, ഇന്ത്യൻ എംബസി മുഖേന യുവതിയുടെ മാതാ പിതാക്കളും ഭർത്താവും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മൃതദേഹം വിട്ടുതരികയും കഴിഞ്ഞദിവസം മഗ്‌രിബിന് അവിടെ തന്നെ മറവുചെയ്യുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിശദമായ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് സൂചന. അത് ലഭിക്കുന്നതോടെ കൂടുതൽ ശക്തമായ നടപടികളും അന്വേഷണവും ഉണ്ടാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതും കൂടി വായിക്കുക..

സൗദിയിൽ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 

Share
error: Content is protected !!