ചികിത്സക്കായി നാട്ടില്‍ പോയ മലയാളി യുവതി നിര്യാതയായി

റാസൽഖൈമ: ചികിത്സക്കായി നാട്ടിൽ പോയിരുന്ന പ്രവാസി വനിത നിര്യാതയായിയ തൃശൂർ പെരുമ്പിലാവ് സ്വദേശിനി സൽമ റസാഖ് (44) ആണ് മരിച്ചത്.

വർഷങ്ങളായി റാസൽഖൈമയിൽ പ്രവാസ ജീവിതം തുടരുന്ന സൽമ ചികിൽസാർഥം നാട്ടിലായിരുന്നു. ശനിയാഴ്ച്ചയായിരുന്നു അന്ത്യം.

ചേതന മുൻ സെക്രട്ടറിയും റാസൽഖൈമയിലെ സംരംഭകനുമായ റസാഖിന്റെ ഭാര്യയാണ്. റാക് ചേതനയുടെ നേതൃതലത്തിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാൻ റസാഖ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share