സൗദിയിൽ പരിശോധന ശക്തമായി തുടരുന്നു; 16,000 ത്തിലധികം പേർ പിടിയിലായി, 10,000 ത്തോളം പേരെ നാടുകടത്തി
സൗദി അറേബ്യയിൽ കഴിഞ്ഞ ആഴ്ച മാത്രം പതിനാറായിരത്തി മൂന്നൂറ് നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക ഫീൽഡ് പരിശോധനയിലാണ് ഇത്രെയും നിയമലംഘകർ പിടിയിലായത്.
പിടിയിലായവരിൽ 9500 ലധികം പേർ താമസ നിയമലംഘകരാണ്. കൂടാതെ നാലായിരത്തിലധികം പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചതിനും, 2479 പേർ തൊഴിൽ നിയമലംഘനത്തിനുമാണ് പിടിയിലായത്.
അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിന് 520 പേർ കഴിഞ്ഞ ആഴ്ച അറസ്റ്റിലായി. ഇതിൽ അതിൽ 36% പേർ യെമൻ പൗരന്മാരും 62% എത്യോപ്യക്കാരും 2% മറ്റ് രാജ്യക്കാരുമാണ്. നിയമ വിരുദ്ധമായി അതിർത്തി വഴി രാജ്യത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച കുറ്റത്തിന് 24 പേരെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. കൂടാതെ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് താമസ, യാത്ര സഹായം ചെയ്ത് കൊടുത്തതിന് 15 പേരും പിടിയിലായി.
നേരത്തെ പിടിയിലായ പ്രവാസികളുൾപ്പെടെയുള്ള 54,000 പേരുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ 50,000 ത്തോളം പുരുഷന്മാരും, 4000 ത്തിലധികം സ്ത്രീകളുമുണ്ട്. 44,000-ത്തിലധികം നിയമലംഘകരുടെ യാത്രാ രേഖകൾ ശരിയാക്കി വരികയാണ്. 2241 പേരെ യാത്ര ബുക്കിംഗ് നടപടികൾ പൂർത്തികാക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ആഴ്ച 10,000 ത്തിലധികം പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
———————————————————————————————————————————————
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ ദമ്മാം, അൽ ഖോബാറിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്
0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.