സൗദിയിൽ കുടുംബ വഴക്കിനെ തുടർന്ന് കാറ് തീയിട്ട് കത്തിച്ചു; രണ്ട് പേർ അറസ്റ്റിൽ-വീഡിയോ

സൌദി അറേബ്യയിലെ ഹായിൽ മേഖലയിൽ കാർ കത്തിച്ച സംഭവത്തിൽ ഒരു സ്വദേശി പൌരനുൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശി പൌരൻ ബോധപൂർവം ഒരു കാറിന് തീ കൊടുക്കുകയും, മറ്റൊരാൾ ഇതിൻ്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്.

കുടുംബ വഴക്കിനെ തുടർന്നാണ് കാറിന് തീ കൊടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സംഭവത്തിൻ്റെ വീഡിയോ കാണാം..

 

 

Share