സൗജന്യ വിമാന ടിക്കറ്റ് ഓഫറുമായി എയര്‍ അറേബ്യ

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ യാത്രക്കാര്‍ക്കായി പുതിയ ഓഫറുമായി രംഗത്ത്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. അബുദാബിയില്‍ നടക്കുന്ന എയര്‍ എക്സ്പോ സന്ദര്‍ശിക്കുന്നവര്‍ക്കാണ് ഇതിനുള്ള അവസരം.

എയര്‍ എക്സ്പോയിലെ എയര്‍ അറേബ്യയുടെ A310 ബൂത്തിലെത്തുന്നവര്‍ക്ക് തങ്ങളുടെ ബിസിനസ് കാര്‍ഡുകള്‍ അവിടെ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നിക്ഷേപിക്കാം. പവലിയന്‍ സന്ദര്‍ശിക്കുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് അടുത്തയാഴ്ചയായിരിക്കും നറുക്കെടുപ്പ് നടക്കുക. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്നാണ് എയര്‍ അറേബ്യ അറിയിച്ചിരിക്കുന്നത്.

അബുദാബി എയര്‍ എക്സ്പോയുടെ പത്താമത് എഡിഷന്‍ അല്‍ ബതീന്‍ എക്സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് നടക്കുന്നത്. കൊവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കുറി വീണ്ടും അബുദാബി എയര്‍ എക്സ്പോ പുനഃരാരംഭിക്കുന്നത്. രണ്ടായിരം പ്രതിനിധികളെ പ്രതീക്ഷിക്കുന്ന എക്സ്പോയില്‍ വ്യോമയാന രംഗത്തു നിന്നുള്ള നിരവധി വിദഗ്ധര്‍ പങ്കെടുക്കും.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!