പ്രവാചകൻ്റെ ചെരുപ്പിൻ്റെ മാതൃക പ്രദർശപ്പിച്ച് സൗദി അറേബ്യയിലെ ‘ഇത്ര’ എക്‌സിബഷൻ – വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദക്കടുത്തുള്ള ദഹ്റാനിൽ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ “ഇത്രാ”യിൽ നടത്തി വരുന്ന എക്സിബിഷനിൽ മുഹമ്മദ് നബിയുടെ ചെരിപ്പിന്റെ ഒരു പകർപ്പ് പ്രദർശിപ്പിച്ചത് ശ്രദ്ധയാകർഷിക്കുന്നു. “പ്രവാചകന്റെ കാൽചുവടുകളിലെ കുടിയേറ്റം” എന്ന് തലവാചകത്തിലാണ് എക്സിബിഷൻ നടത്തുന്നത്.

മൊറോക്കൻ ഹദീസ് പണ്ഡിതനായ ഇബ്ൻ അസക്കർ 1287 എഡിയിൽ രേഖപ്പെടുത്തിയത്  പ്രകാരം അൻഡലൂഷ്യയിൽ നിന്നുള്ള കരകൗശല വിദഗ്ധർ നിർമ്മിച്ചതാണ് ഈ മാതൃക.

സമകാലിക ശൈലിയിലും അസാധാരണവും അഭൂതപൂർവവുമായ രീതിയിൽ ഒരു യാത്രാ ആഗോള പ്രദർശനത്തിലൂടെ അവതരിപ്പിക്കപ്പെട്ട സംയോജിത ഗുണപരമായ പദ്ധതിയാണ് പ്രവാചകന്റെ കാൽചുവടുകളിലെ കുടിയേറ്റമെന്ന് ഇത്ര ഡയറക്ടർ അബ്ദുല്ല അൽ റഷീദ് പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധർ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത പുരാവസ്തു ശകലങ്ങളുടെയും ശേഖരണങ്ങളുടെയും ഒരു കൂട്ടം ഇത്ര പ്രദർശനത്തിലുണ്ട്.

ഇസ്‌ലാമിക നാഗരികതയുടെ സമ്പന്നത പ്രതിഫലിപ്പിക്കുന്ന തുണിത്തരങ്ങൾ, കൈയെഴുത്തുപ്രതികൾ, ശേഖരണങ്ങൾ എന്നിവയുൾപ്പെടെയുള്ള പുരാവസ്തുക്കളുടെ ശേഖരം എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 70 ഓളം ഗവേഷകരുടേയും കലാകാരന്മാരുടേയും  സഹായത്തോടെയാണ് എക്സിബിഷൻ നടത്തുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

 

Share
error: Content is protected !!