കാന്തപുരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി. പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ്

കോഴിക്കോട്: ശാരീരിയാ അസ്വസ്ഥതകളെ തുടര്‍ന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുന്നി നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യ നിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് കാരന്തൂര്‍ മര്‍കസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരുന്നുകളോട് കൃത്യമായി പ്രതികരിക്കുകയും അടുത്ത ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കായി രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്‍റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ കാന്തപുരം. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

പൂര്‍ണമായ രോഗശമനത്തിന് വേണ്ടി പ്രാര്‍ഥനകള്‍ തുടരണമെന്ന് മര്‍കസ് അഭ്യര്‍ഥിച്ചു.

 

ബി.പി കുറഞ്ഞത് മൂലം  ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് ഇന്നലെ രാത്രി കാന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍കസ് നോളജ് സിറ്റിയിലെ മസ്ജിദുല്‍ ആസാര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച്  വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ എന്നാണ് റിപോര്‍ട്ട്.

Share
error: Content is protected !!