സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ പ്രചരിപ്പിച്ചു; 143 സ്ഥാപനങ്ങൾക്കെതിരെ നടപടി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അനുമതിയില്ലാതെ നിരവധി പരസ്യദാതാക്കൾ പരസ്യങ്ങൾ പ്രചരിപ്പിച്ചതായി ജനറൽ അതോറിറ്റി ഓഫ് ഓഡിയോ-വിഷ്വൽ മീഡിയ കണ്ടെത്തി. ലൈസൻസില്ലാത്ത 143 പരസ്യദാതാക്കൾ 220 പരസ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചതായാണ് അതോറ്റി കണ്ടെത്തിയത്. 

ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി സമൻസ് അയച്ചതായും നിയമലംഘനം നടത്തുന്ന വാണിജ്യസ്ഥാപനങ്ങളെ കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തതായും അതോറിറ്റി അറിയിച്ചു.

ലൈസൻസില്ലാത്ത പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരസ്യങ്ങൾ നൽകരുതെന്നും, അത്തരം പ്രവർത്തനങ്ങൾ ശിക്ഷാർഹമായ നിയമലംഘനമാണെന്നും അതോറ്റി എല്ലാ സ്ഥാപനങ്ങളോടും ഓർമ്മിപ്പിച്ചു.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി വ്യക്തിഗത പരസ്യദാതാക്കൾക്കേർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടർച്ചായായി നിരീക്ഷിച്ച് വരികയാണെന്നും അതോറിറ്റി അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകുന്ന വ്യക്തികൾ അതിനായി വ്യക്തിഗത ലൈസൻസ് നേടണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. 

ഒക്ടോബർ ഒന്ന് മുതലാണ് സൌദിയിൽ സോഷ്യൽ മീഡിയകൾ വഴി പരസ്യങ്ങൾ പ്രചരിപ്പിക്കാൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലൈസൻസുകൾ നിർബന്ധമാക്കിയത്.  Twitter, Instagram, YouTube, Tik Tok, Snapchat, Facebook തുടങ്ങി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യങ്ങൾ ചെയ്യാൻ മൗതൂക് ലൈസൻസ് നിർബന്ധമാണ്. മൂന്ന് വവർഷത്തേക്കുള്ള മൗത്തൂഖ് ലൈസൻസ് ലഭിക്കുന്നതിന് 15,000 റിയാലാണ് ഫീസ് നൽകേണ്ടത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!