സൗദിയിൽ നിയന്ത്രണംവിട്ട ജീപ്പ് പാലത്തിൽ നിന്ന് താഴെ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പതിച്ചു; പാടെ തകർന്ന കാറിലെ ഡ്രൈവർ ദാരുണമായി കൊല്ലപ്പെട്ടു – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ജീപ്പ് താഴേക്ക് വീണ് ഒരാൾ മരിച്ചു. ഉത്തര റിയാദിൽ കിംഗ് ഫഹദ് റോഡ് മേൽപാലത്തിൽ നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്. അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരികൾ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.

ഈ സമയം പാലത്തിന് താഴെകൂടി സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്കാണ് ജീപ്പ് പതിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ ഡ്രൈവറാണ് അപകടത്തിൽ മരിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

 

Share