ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി തൊഴിലുടമക്ക് പരാതി നൽകാം; തൊഴിലാളിയെ എങ്ങിനെ ബാധിക്കുമെന്നറിയാം

സൌദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ അക്കാര്യം റിപ്പോർട്ട് ചെയ്യാൻ തൊഴിലുടമക്ക് അധികാരമുണ്ട്. എന്നാൽ തൊഴിലുടമ നിശ്ചിത വ്യവസ്ഥകൾ പാലിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്താൽ മാത്രമേ ആവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുകയുളളുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) വ്യക്തമാക്കി.

തൊഴിലാളി ജോലിക്ക് ഹാജരാകുന്നില്ലെങ്കിൽ “അബ്ഷർ” പ്ലാറ്റ്‌ഫോം വഴിയാണ് തൊഴിലുടമ റിപ്പോർട്ട് ചെയ്യേണ്ടത്. ഈ സമയം തൊഴിലാളിയുടെ ഇഖാമ കാലാവധിയുളളതായിരിക്കണം. ഇപ്രകാരം തൊഴിലുടമ റിപ്പോർട്ട് ചെയ്താൽ തൊഴിലാളിക്ക് ഒറ്റതവണ മാത്രമേ അറിയിപ്പ് ലഭിക്കുകയുള്ളൂവെന്നും ജവാസാത്ത് വ്യക്തമാക്കി.

തൊഴിലാളി ജോലിക്ക് ഹജാരാകുന്നില്ലെന്ന് അബ്ഷർ പ്ലാറ്റ് ഫോം വഴി തൊഴിലുടമ റിപ്പോർട്ട് ചെയ്ത ശേഷം 15 ദിവസത്തിനുള്ളിൽ അബ്ഷർ പ്ലാറ്റ് ഫോം വഴി അത് റദ്ധാക്കാൻ തൊഴിലുടമക്ക് അനുവാദമുണ്ടാകും. എന്നാൽ ഈ സമയം തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ നൽകാൻ പാടില്ല. കൂടാതെ 15 ദിവസത്തിന് ശേഷം തൊഴിലാളിക്കെതിരായ റിപ്പോർട്ട് റദ്ധാക്കാൻ സാധിക്കില്ലെന്നും ജാവാസാത്ത് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

തൊഴിലാളികൾ അറിയുക.

1. ഗാർഹിക തൊഴിലാളി ജോലിക്ക് ഹാജരായില്ലെങ്കിൽ, അക്കാര്യം തൊഴിലുടമക്ക് അബ്ഷർ വഴി റിപ്പോർട്ട് ചെയ്യാൻ അനുവാദമുണ്ട്.

2. പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിലാളിക്ക് ഒരു തവണ മാത്രമേ ജവാസാത്തിൽ നിന്ന് അറിയിപ്പ് അയക്കുകയുളളൂ. ഈ അറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ നിശ്ചിത സമയത്തിനകം തൊഴിലാളി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹാജരായില്ലെങ്കിൽ ശിക്ഷാ നടപടികൾ സ്വീകരിക്കും.

3. തൊഴിലുടമ നൽകിയ പരാതി റദ്ധാക്കാൻ 15 ദിവസം വരെ മാത്രമേ തൊഴിലുടമക്ക് അനുവാദമുള്ളൂ. അതിനാൽ തൊഴിലുടമ റിപ്പോർട്ട് ചെയ്തതായി തൊഴിലാളിക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ ഉടൻ സ്പോണ്സറുമായോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ ഹാജരായി ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്. 15 ദിവസത്തിന് ശേഷം തൊഴിലുടമയുമായി ഏത് വിധത്തിലുള്ള രമ്യതയിലെത്തിയാലും റിപ്പോർട്ട് റദ്ധാക്കാൻ തൊഴിലുടമക്ക് അനുവാദമുണ്ടായിരിക്കില്ല.

4. സ്പോണ്സറുടെ അടുത്തല്ലാതെ ജോലി ചെയ്യുന്ന ഹൌസ് ഡ്രൈവർ പ്രൊഫഷനുകളിൽ ഉളളവരുൾപ്പെടെയുള്ള തൊഴിലാളികൾ സ്ഥിരമായി സ്പോണ്സറുമായി നല്ല ബന്ധം നിലനിറുത്താൻ ശ്രദ്ദിക്കേണ്ടതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

 

 

Share
error: Content is protected !!