മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി

കാസര്‍കോഡ് സ്വദേശിയായ മലയാളി യുവാവ് ഒമാനില്‍ നിര്യാതനായി. പെരുമ്പട അബ്‍ദുല്‍ ഖാദറിന്റെ മകന്‍ അബ്‍ദുല്‍ റസാഖ് (38) ആണ് ഒമാനിലെ സീബ് വാദി ബഹായിസ്സില്‍ മരിച്ചത്. സീബിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു അബ്‍ദുല്‍ റസാഖ്.

മാതാവ് – പരേതയായ ഖദീജ. ഭാര്യ – റുഖിയ. മക്കള്‍ – റിയ. റിഫ. സഹോദരങ്ങള്‍ – മുഹമ്മദ് കുഞ്ഞി, ബഷീര്‍ (ദുബൈ), ഷാഫി, നാസര്‍, ഹമീദ്. അസീസ്, ലത്തീഫ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share