മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ മലയാളി തീർഥാടക മരിച്ചു

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മരിച്ചു. പാലക്കാട്  തിരുവേഗപ്പുറ സ്വദേശിനി  കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു അന്ത്യം. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ദേഹാസ്ഥാഥ്യമനുഭവപ്പെടുകയും തുടർന്ന് മരിക്കുകയുമായിരുന്നു.

മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ് (അബുദാബി), സുഫൈറ, റസീന. മരുമക്കള്‍: അക്ബര്‍, ഫൈസല്‍, ശിബില ശിബിന്‍.

മയ്യിത്ത് മക്കയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share