റോഡ് മുറിച്ച് കടക്കുന്നതിനിടെ രണ്ട് മലയാളികൾ വാഹനമിടിച്ച് മരിച്ചു

ഒമാനില്‍ രണ്ടിടങ്ങളിലായി റോഡു മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍ രണ്ടു മലയാളികൾ മരിച്ചു. കാസർകോട് സ്വദേശികളാണ് മരിച്ചവർ.

തിങ്കളാഴ്ച മസ്‌കത്തിലുണ്ടായ അപകടത്തിൽ കുമ്പള, ബത്തേരി റയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി (57) എന്നയാളും, ബര്‍കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മയിൽ (65) എന്നയാളുമാണ് മരിച്ചത്.

ആര്‍ഒപി മോര്‍ച്ചറിയിലാണ് മൊയ്തീന്‍ കുഞ്ഞിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് മോർച്ചറിയിലെത്തി സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞത്. ദീര്‍ഘനാളായി ഒമാനില്‍ പ്രവാസിയായിരുന്നു. പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദിന്റെ മകനാണ്. ഭാര്യ: റംല. മക്കള്‍: റാശിഥ്, റൈനാസ്. ഉദയ അബ്ദദുര്‍റഹ്മാന്‍, ബീവി എന്നിവര്‍ സഹോദരങ്ങളാണ്.

തിങ്കളാഴ്ച വൈകിട്ട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബര്‍കയിലുണ്ടായ അപകടത്തിലാണ് മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മയിൽ (65) മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം വന്നു ഇടിക്കുകയായിരുന്നു.

പിതാവ്: മുഹമ്മദ് അബൂബക്കര്‍. മാതാവ്: ബീഫാത്തുമ്മ. ഭാര്യ: താഹിറ ബാനു. മൃതദേഹം റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!