അമ്മ ക്രിസ്ത്യാനിയാണ്; എന്നിട്ടും ഖുർആൻ മനഃപാഠമാക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞിട്ടില്ല, മക്കയിലെ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി
മക്കയിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിൽ പങ്കെടുക്കാനെത്തിയ എത്യോപ്യയിൽ നിന്നുള്ള മത്സരാർത്ഥിക്ക് പറയാനുള്ളത് തൻ്റെ മാതാപിതാക്കളെ കുറിച്ചാണ്.
എത്യോപ്യയിൽ നിന്നുള്ള മത്സരാർത്ഥി അബ്ദുൾ മൊഹ്‌സെൻ ജമാൽ പറയുന്നത് ഇങ്ങിനെ..
ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്ന ആളാണ് എൻ്റെ അമ്മ. എന്നിട്ടും ദൈവത്തിൻ്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ മനഃപാഠമുക്കുന്നതിൽ നിന്നോ, ലോകത്തിലെ തന്നെ പ്രമുഖർ പങ്കെടുക്കുന്ന മക്കയിലെ ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്നോ എന്നെ അവർ തടഞ്ഞിരുന്നില്ല.
ഖുർആൻ മനഃപാഠത്തിനും പാരായണത്തിനും വ്യാഖ്യാനത്തിനുമുള്ള കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തതിന്റെ നാൽപ്പത്തിരണ്ടാം സെഷനിൽ മക്കയിലെ ഹറം പള്ളിയിൽ നടന്നതും ഇസ്ലാമിക കാര്യ മന്ത്രാലയം സംഘടിപ്പിച്ചതുമായ ഒരു പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 111 രാജ്യങ്ങളിൽ നിന്നായി 153 മത്സരാർത്ഥികളാണ് മക്കയിലെ നിലവിലെ മത്സര സെഷനിൽ പങ്കെടുക്കുന്നത്.
ഖുർആനിക മത്സരങ്ങൾ നടത്തുന്നത് വിശുദ്ധ ഖുർആനിനോടും ജനങ്ങളോടും രാജ്യം പുലർത്തുന്ന ശ്രദ്ധയുടെ വ്യക്തമായ തെളിവാണെന്ന് അബ്ദുൽ മൊഹ്‌സെൻ പറഞ്ഞു.
“എൻ്റെ പിതാവ് ഒരു മുസ്ലീമാണ്, കുട്ടിക്കാലം മുതൽ ദൈവത്തിന്റെ ഗ്രന്ഥം മനഃപാഠമാക്കുന്നതിന് കാരണം എൻ്റെ പിതാവാണ്. ഖുർആൻ മനഃപാഠമാക്കുന്നതിൽ അതീവ തൽപരനാണ് പിതാവ്. ഞാൻ ഖുർആൻ മുഴുവനും മനഃപാഠമാക്കുന്നത് വരെ പിതാവ് എന്നെ പിന്തുടരുകയായിരുന്നു. അല്ലാഹുവിന് സ്തുതി” – അബ്ദുൽ മൊഹ്‌സെൻ കൂട്ടിച്ചേർത്തു.
മത്സരത്തിനായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ ശേഷം തന്നെ മക്കയിലുള്ള മത്സരവേദിയിലേക്ക് സ്വീകരിച്ച് എത്തിച്ച ഇസ്ലാമിക കാര്യ മന്ത്രാലയത്തിനും മത്സര സെക്രട്ടേറിയറ്റ് പ്രതിനിധീകരിക്കുന്ന ദഅ്‌വയ്ക്കും അബ്ദുൽ മൊഹ്സെൻ നന്ദി പറഞ്ഞു. മക്കയിലെ ക്ലോക്ക് ടവർ ഹോട്ടലിലെ മത്സരവും ഹറം പള്ളിയിലെ ഫൈനലിസ്റ്റുകളും തങ്ങളുടെ പ്രയത്നത്തിന് ഏറ്റവും നല്ല പ്രതിഫലം നൽകണമെന്നും അദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക