ഗ്യാന്‍വാപി പള്ളി കേസ്; ഹിന്ദു സ്ത്രീകൾ നൽകിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി, മുസ്ലീംഗങ്ങളുടെ ഹർജി തള്ളി

ലഖ്നൌ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. ഹരജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നൽകിയ ഹരജി കോടതി തള്ളി. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി വരില്ലെന്ന് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി.  കേസിന്റെ അടുത്തവാദം ഈ മാസം22ന് നടക്കും.

അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നൽകിയത്. ഹരജിയിൽ ജില്ല ജഡ്ജി അജയ് കൃഷ്ണ വിശ്വേശയാണ് വിധി പറഞ്ഞത്. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. വിധിക്കെതിരെ പള്ളി അധികൃതർ അലഹബാദ് ഹൈകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.

ഹിന്ദു സമുദായത്തിന്റെ വിജയമാണിതെന്ന് ഹിന്ദു ഹരജിക്കാരുടെ അഭിഭാഷകൻ സോഹൻ ലാൽ പ്രതികരിച്ചു. ഗ്യാൻവാപി ക്ഷേത്ര നിർമാണത്തിന്റെ അടിത്തറയാണീ വിധിയെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും സോഹൻ ലാൽ ആര്യ പറഞ്ഞു.സുപ്രീംകോടതിയാണ് കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണസി ജില്ലാ കോടതിയിലേക്ക് കേസ് മാറ്റിയത്.

കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്.

ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വീഡിയോ സര്‍വേ നടത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹര്‍ജിക്കാരുടെ വാദം.

എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹര്‍ജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിക്കുകയായിരുന്നു. സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!