സൌദിയില്‍ വിസിറ്റ് വിസയിലുള്ളവര്‍ക്ക് ഇഖാമയിലേക്ക് മാറാന്‍ പറ്റുമോ? ജാവാസാത്തിന്‍റെ മറുപടി

സൌദിയില്‍ സന്ദർശക വിസ  സ്ഥിരം വിസ അഥവാ ഇഖാമയാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ നിജസ്ഥിതി  ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്) വിശദീകരിച്ചു.

 

വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ലെന്ന് ജവാസാത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ജവാസാത്ത് അറിയിച്ചു.

 

എന്നാല്‍ ഇഖാമയുള്ള രക്ഷിതാക്കളുടെ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാന്‍ അവസരം ഉണ്ടെന്നും ജവാസാത്ത് വ്യക്തമാക്കി.

Share