പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. വയനാട് സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ആണ് ഷാര്‍ജയില്‍ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വിശ്രമിക്കുന്നതിനായി പോയപ്പോള്‍ താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഷാര്‍ജയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ജയേഷ്. പിതാവ്: കുഞ്ഞികൃഷ്ണന്‍, മാതാവ്: ശോഭ, ഭാര്യ: കവിത.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share