മോഷ്ടിക്കപ്പെട്ട യുഎസ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു; ഇന്ധനം തീർന്നതിനെ തുടർന്ന് വയലിൽ ഇറക്കുകയായിരുന്നു, പൈലറ്റ് അറസ്റ്റിൽ

ശനിയാഴ്ച രാവിലെ യുഎസിലെ റ്റുപെലോ, മിസിസിപ്പി, പരിസര പ്രദേശങ്ങൾക്ക് മുകളിലൂടെ മണിക്കൂറുകളോളം വട്ടമിട്ട് പറന്ന വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തിലെ പൈലറ്റിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

യുഎസിലെ മിസിസിപ്പി സ്റ്റേറ്റിലെ വാൾമാർട്ട് സ്റ്റോറിൽ വിമാനം ഇടിച്ചുവീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റ്  മോഷ്ടിച്ച വിമാനവുമായാണ് നഗരത്തിന് മുകളിൽ വട്ടമിട്ട് പറന്നത്. അവസാനം ഇന്ധനം തീർന്നതിനെ തുടർന്ന് ഒരു വയലിൽ വിമാനമിറക്കുകയായിരുന്നു. 

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പ്രാദേശിക സമയം പുലർച്ചെ 5 മണിയോടെ ടുപെലോ വിമാനത്താവളത്തിൽ നിന്ന് 9 സീറ്റുകളുള്ള ചെറു വിമാനവുമായാണ് ഇയാൾ കടന്നത്. ശേഷം പൈലറ്റ് ഒരു മണിക്കൂറിലധികം പട്ടണത്തിന് മുകളിലൂടെ പറത്തി.
പൈലറ്റ് ഭീഷണി മുഴക്കിയതിന് തൊട്ടുപിന്നാലെ, മിസിസിപ്പിയിലെ ടുപെലോയിലെ നിരവധി സ്റ്റോറുകൾ പോലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ താമസക്കാരെയും അധികൃതർ ഒഴിപ്പിക്കുകയും പരമാവധി ആളുകളെ പിരിച്ചുവിടുകയും ചെയ്തു.
 
 
 

 
Share
error: Content is protected !!