ഇന്ധന സർചാർജുമായി ആകാശ എയറും; ടിക്കറ്റ് നിരക്ക് 1300 രൂപ വരെ കൂടും

ന്യൂഡൽഹി: ഊർജപ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യ ഗ്രൂപ്പിനും ഇൻഡിഗോയ്ക്കും പിന്നാലെ ആകാശ എയറും വിമാനക്കൂലിക്കൊപ്പം ഇന്ധന സർചാർജ് ഏർപ്പെടുത്തി. ഇതോടെ എയർ ടിക്കറ്റ് നിരക്ക് ഉയരും. മാർച്ച് 15 പുലർച്ചെ ഒന്നു മുതലുള്ള ബുക്കിങ്ങുകൾക്ക് നിരക്ക് ബാധകമാകും.

199 രൂപ മുതൽ 1,300 രൂപ വരെയാണ് ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്ക് സർചാർജായി ഈടാക്കുക. യാത്രാദൈർഘ്യം, സെക്ടർ അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുമെന്ന് ആകാശ എയർ അറിയിച്ചു. ഏവിയേഷൻ ഇന്ധനവിലയിലുണ്ടായ വൻവർധനയാണ് തീരുമാനത്തിനു പിന്നിൽ. വരും ദിവസങ്ങളിൽ സ്പൈസ്ജെറ്റ് അടക്കമുള്ള മറ്റു വിമാനക്കമ്പനികളും നിരക്ക് കൂട്ടിയേക്കും.

Share
error: Content is protected !!