കടൽ കടക്കാൻ ചെലവേറും; കിങ് ഫഹദ് കോസ്‌വേയിലെ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു

റിയാദ്/മനാമ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിലെ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരം.

1986ൽ കോസ്‌വേ തുറന്നപ്പോൾ ഇരുരാജ്യങ്ങൾക്കുമിടയിലെ ഈ കടൽപാലം കടക്കാൻ കാറുകൾക്ക് 20 റിയാലായിരുന്നു നിരക്ക്. 30 വർഷത്തിന് ശേഷം 2016ൽ 25 റിയാലാക്കി വർധിപ്പിച്ചതാണ് ഇപ്പോഴും തുടരുന്നത്. പുതുക്കിയ നിരക്ക് 18 നു പ്രാബല്യത്തിൽ വരും.

വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, സ്ഥിരമായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് പഴയ നിരക്കിൽ തന്നെ യാത്ര തുടരാം. കോസ്‌വേ ആപ്പ് വഴി ടോൾ അടയ്ക്കുന്നവർക്ക് 40% വരെ ഇളവ് ലഭിക്കുന്ന 3 പുതിയ പാക്കേജുകൾ 18 മുതൽ ലഭ്യമാകും. ഒരു ദിശയിലേക്കും ഇരു ദിശകളിലേക്കും സ്ഥിരമായും ഇടയ്ക്കിടെയും യാത്ര ചെയ്യുന്നവർക്ക് വ്യത്യസ്ത നിരക്കിലുള്ള മാസ, വർഷ പാക്കേജ് ലഭ്യമാണ്.

ഡിജിറ്റൽ പേയ്‌മെന്റ്
യാത്രക്കാർക്ക് Jesr അല്ലെങ്കിൽ eTraffic ആപ്പുകൾ വഴി മുൻകൂട്ടി പണമടയ്ക്കാം.

Share
error: Content is protected !!