സൗദിയിൽ വൻ അഗ്നിബാധ; മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചു
ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിലെ അൽ സൂഖ് ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന സൂഖിൽ വൻ അഗ്നിബാധ. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചതായിട്ടാണ് പ്രാഥമിക വിവരം.
കൂടുതൽ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പ് സിവിൽ ഡിഫൻസ് സംഘങ്ങൾ എത്തി തീയണച്ചു. ആർക്കും പരുക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. അഗ്നിബാധയുടെ കാരണങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചു.


